Flash News
Archives

Analysis

special-story-about-rishabh-pant

പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത പ​ന്ത്

Published:23 April 2019

അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​ക്ക് ശി​ഖ​ർ ധ​വാ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ ശ​ത​ക​ങ്ങ​ൾ മ​റു​പ​ടി. ര​ണ്ടു പേ​രു​ടെ​യും ഇ​ന്നി​ങ്സി​ന് കൂ​ട്ടാ​യി നി​ന്ന് പൃ​ഥ്വി ഷാ(42)​യു​ടെ പ​ക്വ​ത​യാ​ർ​ന്ന പ്ര​ക​ട​നം.

ജ​യ്പു​ർ: അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​ക്ക് ശി​ഖ​ർ ധ​വാ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ ശ​ത​ക​ങ്ങ​ൾ മ​റു​പ​ടി. ര​ണ്ടു പേ​രു​ടെ​യും ഇ​ന്നി​ങ്സി​ന് കൂ​ട്ടാ​യി നി​ന്ന് പൃ​ഥ്വി ഷാ(42)​യു​ടെ പ​ക്വ​ത​യാ​ർ​ന്ന പ്ര​ക​ട​നം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റാ​ൻ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് അ​തു മ​തി​യാ​യി​രു​ന്നു.  ജ‌​യ്പു​രി​ൽ ര​ണ്ട് ഇ​ടം​കൈ​യ​ൻ​മാ​രു​ടെ പ്ര​ക​ട​ന​മാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന​ത്. ആ​ദ്യം ശി​ഖ​ർ ധ​വാ​ൻ. റോ​യ​ൽ​സ് ബൗ​ള​ർ​മാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​താ​യി ധ​വാ​ന്‍റെ ഇ​ന്നി​ങ്സ്. 27 പ​ന്തി​ൽ എ​ട്ടു ഫോ​റും ര​ണ്ടു സി​ക്സും അ​ട​ക്കം 54 റ​ൺ​സ് ധ​വാ​ന്‍റെ ബാ​റ്റി​ങ്ങി​ൽ നി​ന്നൊ​ഴു​കി. ധ​വാ​ൽ കു​ൽ​ക്ക​ർ​ണി​യും ശ്രേ​യ​സ് ഗോ​പാ​ലും ധ​വാ​ന്‍റെ ബാ​റ്റി​ന്‍റെ ക​രു​ത്ത​റി​ഞ്ഞു. ധ​വാ​നെ ശ്രേ​യ​സ് ഗോ​പാ​ലും ഡ​ൽ​ഹി നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രെ (5) റി​യാ​ൻ പ​രാ​ഗും കൂ​ടാ​രം ക​യ​റ്റി​യെ​ങ്കി​ലും ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് പ​ത​റി​യി​ല്ല. പൃ​ഥി ഷാ ​അ​പ്പോ​ഴും ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. 

ജോ​ഫ്ര ആ​ർ​ച്ച​റി​ന് ബ​ഹു​മാ​നം ന​ൽ​കി ക​ളി തു​ട​ങ്ങി​യ പ​ന്ത് പി​ന്നീ​ട് പ​രാ​ഗി​നെ​യും ഗോ​പാ​ലി​നെ​യും കു​ൽ​ക്ക​ർ​ണി​യെ​യും അ​തി​ർ​ത്തി ക​ട​ത്തി​യും സി​ക്സ​റി​നു പ​റ​ത്തി​യു​മൊ​ക്കെ കു​തി​ച്ചു. ഷാ ​പാ​തി​യി​ൽ വീ​ണെ​ങ്കി​ലും പ​തി​നെ​ട്ടാം ഓ​വ​റി​ൽ കു​ൽ​ക്ക​ർ​ണി​യെ സി​ക്സി​നും ഫോ​റി​നും പ്ര​ഹ​രി​ച്ച ഷെ​ർ​ഫാ​ൻ റു​ത​ർ​ഫോ​ർ​ഡ് പ​ന്തി​ന്‍റെ സ​മ്മ​ർ​ദം കു​റ​ച്ചു. പ​ക്ഷേ,  റു​ത​ർ​ഫോ​ർ​ഡി​നെ (11) കു​ൽ​ക്ക​ർ​ണി ത​ന്നെ മ​ട​ക്കി. 

എ​ങ്കി​ലും 19ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ആ​ർ​ച്ച​റി​നെ സി​ക്സി​ന് പൊ​ക്കി​യ പ​ന്ത് ക​ളി​യു​ടെ ക​ടി​ഞ്ഞാ​ൺ  കൈ​വി​ടാ​തെ കാ​ത്തു. അ​വ​സാ​ന ഓ​വ​റി​ൽ ജ​യ​ദേ​വ് ഉ​നാ​ദ്ക​തി​നെ​യും ഗ്യാ​ല​റി കാ​ണി​ച്ച് പ​ന്ത്  ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ വി​ജ​യം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴേ​ക്കും 36 പ​ന്തി​ൽ ആ​റു ഫോ​റും നാ​ലു സി​ക്സും സ​ഹി​തം 78 റ​ൺ​സ് പ​ന്തി​ന്‍റെ അ​ക്കൗ​ണ്ടി​ലെ​ത്തി. 
ലോ​ക​ക​പ്പ് ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നു ക​ണ​ക്കു​തീ​ർ​ക്കു​ന്ന​തു​പോ​ലെ​യാ​യി പ​ന്തി​ന്‍റെ ബാ​റ്റി​ങ്. പ​ന്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​വും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു.    


വാർത്തകൾ

Sign up for Newsletter



top