Flash News
Archives

Football

chelsea-dropped-the-chance-for-getting-into-english-premier-league

പ​ടി ക​യ​റാ​തെ ചെ​ൽ​സി

Published:23 April 2019

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​യ​ത്തോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക‍യ​റാ​നു​ള്ള അ​വ​സ​രം തു​ല​ച്ച് ചെ​ൽ​സി. വാ​രാ​ന്ത്യ​ത്തി​ൽ ടോ​ട്ട​ന​വും ആ​ഴ്സ​ന​ലും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും തോ​ൽ​വി വ​ഴ​ങ്ങി​യ​തി​ലൂ​ടെ ഒ​രു പ​ടി ക​യ​റാ​നു​ള്ള വാ​തി​ൽ ചെ​ൽ​സി​ക്കു മു​ന്നി​ൽ തു​റ​ന്ന​താ​ണ്.

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​യ​ത്തോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക‍യ​റാ​നു​ള്ള അ​വ​സ​രം തു​ല​ച്ച് ചെ​ൽ​സി. വാ​രാ​ന്ത്യ​ത്തി​ൽ ടോ​ട്ട​ന​വും ആ​ഴ്സ​ന​ലും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും തോ​ൽ​വി വ​ഴ​ങ്ങി​യ​തി​ലൂ​ടെ ഒ​രു പ​ടി ക​യ​റാ​നു​ള്ള വാ​തി​ൽ ചെ​ൽ​സി​ക്കു മു​ന്നി​ൽ തു​റ​ന്ന​താ​ണ്. എ​ന്നാ​ൽ ബേ​ൺ​ലി​യോ​ട് 2-2ന്‍റെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന സ​മ​നി​ല വ​ഴ​ങ്ങി​യ നീ​ല​പ്പ​ട 67 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്ത് നി​ല​യു​റ​പ്പി​ച്ചു.
 
സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ആ​ക്ര​മ​ണ ഫു​ട്ബോ​ൾ കെ​ട്ട​ഴി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ലം കൊ​യ്യാ​നു​ള്ള മൂ​ർ​ച്ച പോ​രാ​യി​രു​ന്നു. ഒ​ന്നാം പ​കു​തി​യി​ൽ ഗോ​ളു​ക​ളെ​ല്ലാം പി​റ​ന്നു. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ജെ​ഫ് ഹെ​ൻ​ട്രി​ക് (8ാം മി​നി​റ്റ്) സു​ന്ദ​ര​മൊ​രു വോ​ളി​യി​ലൂ​ടെ ബേ​ൺ​ലി​യെ മു​ന്നി​ൽ​ക​ട​ത്തി (1-0). എ​ന്നാ​ൽ നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം എ​ൻ​ഗോ​ലൊ കാ​ന്‍റെ ഇ​ടം​കാ​ൽ സ്ട്രൈ​ക്ക് വ​ഴി ചെ​ൽ​സി​ക്ക് സ​മ​നി​ല ‌ന​ൽ​കി (1-1). 14ാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്ൻ ചെ​ൽ​സി​ക്ക് ലീ​ഡൊ​രു​ക്കി (2-1). വി​ട്ടു​കൊ​ടു​ക്കാ​തെ പൊ​രു​തി​യ‌ ബേ​ൺ​ലി​ക്ക് ആ​ഷ്‌​ലി ബേ​ൺ​സ് തു​ല്യ​ത സ​മ്മാ​നി​ച്ചു (2-2). ഇ​ട​വേ​ള​യ്ക്ക് മു​ൻ​പ് ഹ​ഡ്സ​ൺ ഒ​ഡോ​യി​ക്കും പി​ന്നെ കാ​ന്‍റെ​യ്ക്കും പ​രു​ക്കേ​റ്റ​ത് ചെ​ൽ​സി​യു​ടെ സാ​ധ്യ​ത​ക​ളെ പി​ന്നോ​ട്ടു​വ​ലി​ച്ചു. 

ര​ണ്ടാം പ​കു​തി​യി​ൽ ചെ​ൽ​സി​യാ​ണ് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്വ​ര കാ​ട്ടി​യ​ത്. ഒ​രു​വേ​ള ഹി​ഗ്വെ​യ്ൻ ചെ​ൽ​സി​ക്ക് മു​ൻ​തൂ​ക്കം തി​രി​ച്ചു​ന​ൽ​കി​യെ​ന്നു തോ​ന്നി​ച്ചു. 77ാം മി​നി​റ്റി​ൽ ഹി​ഗ്വെ​യ്നെ പി​ൻ​വ​ലി​ച്ച ചെ​ൽ​സി ഒ​ളി​വ​ർ ജി​റൂ​ഡി​നെ ക​ള​ത്തി​ലെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ചെ​ൽ​സി സ​മ്മ​ർ​ദം ക​ടു​പ്പി​ച്ചെ​ങ്കി​ലും വി​ജ​യ​ഗോ​ൾ  അ​ക​ന്നു​പോ​യി. 


വാർത്തകൾ

Sign up for Newsletter



top