Flash News
Archives

Crime

രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Published:23 April 2019

സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡിവൈഎഫ്ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് വെട്ടേറ്റ ഇരുവരും.

ആലപ്പുഴ: അമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡിവൈഎഫ്ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് വെട്ടേറ്റ ഇരുവരും.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവർക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്. അക്രമികള്‍ ഇവരെ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ്.  സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. 


വാർത്തകൾ

Sign up for Newsletter



top