25
August 2019 - 5:06 am IST

Download Our Mobile App

Flash News
Archives

Updates

high-market-value-for-online-food-delivery-system

നേ​ട്ടം കൊ​യ്ത് ഫു​ഡ് ഡെ​ലി​വ​റി വി​പ്ല​വം

Published:23 April 2019

പി​സ​യും ബ​ര്‍ഗ​റും വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി വി​ദേ​ശി തു​ട​ങ്ങി​യ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ നാ​ട​ന്‍ സ്റ്റൈ​ലി​ലേ​ക്ക് മാ​റി​യ​തോ​ടെ അ​വ​ര്‍ മ​ല​യാ​ളി​യെ​യും കീ​ഴ​ട​ക്കി.

കൊ​ച്ചി: പി​സ​യും ബ​ര്‍ഗ​റും വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി വി​ദേ​ശി തു​ട​ങ്ങി​യ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ നാ​ട​ന്‍ സ്റ്റൈ​ലി​ലേ​ക്ക് മാ​റി​യ​തോ​ടെ അ​വ​ര്‍ മ​ല​യാ​ളി​യെ​യും കീ​ഴ​ട​ക്കി. ഇ​പ്പോ​ള്‍ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല ചെ​റു​കി​ട പ​ട്ട​ണ​ങ്ങ​ളി​ലും ബൈ​ക്കി​ല്‍ പാ​യു​ന്ന ഡെ​ലി​വ​റി കു​ട്ട​ന്മാ​രെ കാ​ണാം.

കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ സൊ​മാ​റ്റൊ​യു​ടെ​യോ സ്വി​ഗ്ഗി​യു​ടെ​യോ യു​ബ​ര്‍ ഈ​റ്റ്സി​ന്‍റെ​യോ കു​പ്പാ​യ​മ​ണി​ഞ്ഞ ഡെ​ലി​വ​റി കു​ട്ട​പ്പ​ന്മാ​രെ​യാ​ണ് കൂ​ടു​ത​ലാ​യും കാ​ണാ​ന്‍ ക​ഴി​യു​ക. ഇ​തു കൂ​ടാ​തെ ഒ​രോ മേ​ഖ​ല​യി​ലും ചെ​റു​കി​ട റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ അ​വ​രു​ടെ ആ​പ്പു​ക​ളും, വാ​ട്‌​സ് ആ​പ്പ്, ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ ഡെ​ലി​വ​റി ഗ്രൂ​പ്പു​ക​ളും ഉ​ണ്ടാ​ക്കി ക​ച്ച​വ​ടം ത​ക​ര്‍ക്കു​ന്നു​ണ്ട്.
 
ഇ​ട​യ്ക്ക് ഉ​യ​ര്‍ന്ന പ്ര​തി​ഷേ​ധം പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍ വി​പ​ണി പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് ന​ഗ​ര​ത്തി​ലെ 20 റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലെ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​പ്പ് കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളെ​ല്ലാം ഡെ​ലി​വ​റി ബോ​യി​ക​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കി ഡി​സൈ​ന്‍ ചെ​യ്യാ​നും ഹോ​ട്ട​ലു​ക​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത് ഇ​വ​ര്‍ക്ക് വ​ന്നി​രു​ന്ന് സാ​ധ​നം ക​ല​ക്റ്റ് ചെ​യ്ത് പോ​കു​ന്ന​തി​ന് പ്ര​ത്യേ​ക ഇ​ടം. ആ​പ്പു​ക​ളി​ലൂ​ടെ വ​രു​ന്ന ഓ​ര്‍ഡ​റു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍ധി​ക്കു​ക​യാ​ണ്.  ഇ​ന്ത്യ​യി​ലെ ഓ​ണ്‍ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി വി​പ​ണി നി​ല​വി​ല്‍ ഏ​ഴ് ബി​ല്യ​ണ്‍ ഡോ​ള​റോ​ളം വ​രും (ഏ​താ​ണ്ട് 50,375 കോ​ടി രൂ​പ). ഇ​വ​യു​ടെ വി​പ​ണി സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യ​തോ​ടെ വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍ പ​ല​തും രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങ​യി​ട്ടു​ണ്ട്.
   
സ്വ​ന്ത​മാ​യി ഹോം ​ഡെ​ലി​വ​റി ടീം ​ഉ​ണ്ടെ​ങ്കി​ല്‍ കൂ​ടി​യും മ​ക്ഡൊ​ണാ​ള്‍ഡ്സും കെ​എ​ഫ്സി​യും അ​ട​ക്ക​മു​ള്ള ആ​ഗോ​ള ഫു​ഡ് ബ്രാ​ന്‍ഡു​ക​ളും സൊ​മാ​റ്റൊ, സ്വി​ഗ്ഗി പോ​ലു​ള്ള ഫു​ഡ് ഡെ​ലി​വ​റി സ്റ്റാ​ര്‍ട്ട​പ്പു​ക​ളു​മാ​യി കൂ​ടു​ത​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ഫു​ഡ്/ ക​ഫെ ശ്യം​ഖ​ല​ക​ള്‍ക്ക് അ​വ​രു​ടേ​താ​യ ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ആ​പ്പു​ക​ളെ വ്യാ​പ്തി​യി​ല്‍ എ​ത്താ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ക്കു​ന്നി​ല്ല. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ല്‍ വൈ​വി​ധ്യ​ങ്ങ​ളോ​ടാ​ണ് ഉ​പ​യോ​ക്താ​വി​ന് താ​ല്‍പ്പ​ര്യം. ഒ​രേ​സ​മ​യം വി​വി​ധ റെ​സ്റ്റ​റ​ന്‍റു​ക​ളി​ല്‍ നി​ന്നും ഭ​ക്ഷ​ണം ഓ​ര്‍ഡ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്.
   
ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും സെ​മാ​റ്റോ​യും സ്വി​ഗ്ഗി​യും യു​ബ​ര്‍ ഈ​റ്റ്സു​മാ​ണ് മേ​ഖ​ല​യി​ല്‍ സ​ര്‍വാ​ധി​പ​ത്യ​ത്തോ​ടെ വാ​ഴു​ന്ന​തെ​ന്ന് പ​റ​യാം. 200ഓ​ളം ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ സൊ​മാ​റ്റോ​യ്ക്ക് സാ​ന്നി​ധ്യ​മു​ണ്ട്. 2019 മാ​ര്‍ച്ചി​ല്‍ മാ​ത്രം 30 ദ​ശ​ല​ക്ഷം ഡെ​ലി​വ​റി​ക​ളാ​ണ് ഇ​വ​ര്‍ ന​ട​ത്തി​യ​ത്. 100,000 റെ​സ്റ്റ​റ​ന്‍റു​ക​ളാ​ണ് സൊ​മാ​റ്റോ​യി​ല്‍ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബെ​ഗം​ളൂ​രു ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വി​ഗ്ഗി നി​ല​വി​ല്‍ 45,000 റെ​സ്റ്റ​റ​ന്‍റു​ക​ളെ​യാ​ണ് ത​ങ്ങ​ളു​ടെ ഡെ​ലി​വ​റി സേ​വ​ന​ത്തി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top