Flash News
Archives

Kerala

bsnl-coming-with-new-offer-for-postpaid-users

പോ​സ്റ്റ് പെ​യ്ഡി​ല്‍ ക്യാ​ഷ് ബാ​ക്കു​മാ​യി ബി​എ​സ്എ​ന്‍എ​ല്‍

Published:23 April 2019

മു​ഴു​വ​ന്‍ തു​ക​യും ഒ​റ്റ ത​വ​ണ​യാ​യി ന​ല്‍ക​ണ​മെ​ന്ന​താ​ണ് ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രേ​യൊ​രു ഉ​പാ​ധി. 1525 രൂ​പ​യു​ടെ പ്ര​തി​മാ​സ പോ​സ്റ്റ്പെ​യ്ഡ് പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ 18300 രൂ​പ​യാ​ണ് ന​ല്‍കേ​ണ്ട​ത്.

കൊ​ച്ചി: പോ​സ്റ്റ് പെ​യ്ഡ് പ്ലാ​നി​ലൂ​ടെ പ്ര​തി​വ​ര്‍ഷം 4,575 രൂ​പ ക്യാ​ഷ്ബാ​ക്ക് ന​ല്‍കു​ന്ന ഓ​ഫ​റു​മാ​യി ബി​എ​സ്എ​ന്‍എ​ല്‍. വാ​ര്‍ഷി​ക- അ​ര്‍ധ വാ​ര്‍ഷി​ക പോ​സ്റ്റ്പെ​യ്ഡ് പ്ലാ​നി​ലൂ​ടെ 12 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് നേ​ടാ​നും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ബി​എ​സ്എ​ന്‍എ​ല്‍ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ടെ​ലി​കോം ടോ​ക് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു. 1525, 1125 രൂ​പ​യു​ടെ പ്ര​തി​മാ​സ പ്ലാ​നു​ക​ള്‍ക്കും ഫി​ക്സ​ഡ് പ്ര​തി​മാ​സ പ്ലാ​നു​ക​ളാ​യ 1525, 1125, 799 എ​ന്നി​വ അ​ട​ക്ക​മു​ള​ള​വ​യ്ക്കും ഈ ​ഓ​ഫ​റു​ണ്ട്.

മു​ഴു​വ​ന്‍ തു​ക​യും ഒ​റ്റ ത​വ​ണ​യാ​യി ന​ല്‍ക​ണ​മെ​ന്ന​താ​ണ് ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രേ​യൊ​രു ഉ​പാ​ധി. 1525 രൂ​പ​യു​ടെ പ്ര​തി​മാ​സ പോ​സ്റ്റ്പെ​യ്ഡ് പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ 18300 രൂ​പ​യാ​ണ് ന​ല്‍കേ​ണ്ട​ത്. എ​ങ്കി​ല്‍ മാ​ത്ര​മേ 4575 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ അ​വ​ര്‍ക്ക് ല​ഭി​ക്കൂ.

ബി​എ​സ്എ​ന്‍എ​ല്‍ കേ​ര​ള സ​ര്‍ക്കി​ളി​ല്‍ ഉ​ള്ള​വ​ര്‍ക്ക് മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ര്‍ ഇ​പ്പോ​ള്‍ ല​ഭി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഏ​പ്രി​ലി​ലോ മേ​യി​ലോ പ്ലാ​ന്‍ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന​വ​ര്‍ക്ക് സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ചാ​ര്‍ജു​ക​ളും ആ​ക്റ്റി​വേ​ഷ​ന്‍ ചാ​ര്‍ജു​ക​ളും ന​ല്‍കേ​ണ്ട​തി​ല്ല. 25 ശ​ത​മാ​നം അ​താ​യ​ത് 3,375 രൂ​പ ക്യാ​ഷ്ബാ​ക്കി​ലൂ​ടെ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 1,125 രൂ​പ​യു​ടെ പ്ര​തി​മാ​സ പോ​സ്റ്റ്പെ​യ്ഡ് പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം. 12 മാ​സ​ത്തേ​ക്കു​ള്ള തു​ക​യാ​ണ് ഒ​റ്റ​ത​വ​ണ​യാ​യി അ​ട​യ്ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ 1,525 രൂ​പ, 1,125 രൂ​പ, 799 രൂ​പ​യു​ടെ പ്ലാ​നു​ക​ള്‍ക്കും ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ ന​ല്‍കു​ന്നു​ണ്ട്.

പ്ര​തി​വ​ര്‍ഷ പ്ലാ​നു​ക​ളാ​യ 725 രൂ​പ​യു​ടെ​യും 525 രൂ​പ​യു​ടെ​യും പ്ലാ​നു​ക​ള്‍ക്ക് 20 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ ന​ല്‍കു​ന്നു​ണ്ട്. 399, 325, 225 രൂ​പ​യു​ടെ പ്ര​തി​മാ​സ പ്ലാ​നു​ക​ളു​ടെ തു​ക ഒ​റ്റ​ത​വ​ണ​യാ​യി ന​ല്‍കു​ന്ന​വ​ര്‍ക്ക് 10 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. അ​ര്‍ധ വാ​ര്‍ഷി​ക പ്ലാ​നു​ക​ളി​ല്‍ ആ​റു​മാ​സ​ത്തെ തു​ക​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ഒ​റ്റ ത​വ​ണ​യാ​യി ന​ല്‍കേ​ണ്ട​ത്. 1,525 രൂ​പ​യു​ടെ​യും 1,098 രൂ​പ​യു​ടെ​യും പ്ലാ​നി​ല്‍ 12 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. ഈ ​പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ 9,150 രൂ​പ​യാ​ണ് ഒ​റ്റ​ത​വ​ണ​യാ​യി ന​ല്‍കേ​ണ്ട​ത്. അ​തു​പോ​ലെ 1,125 രൂ​പ​യു​ടെ പ്ലാ​നി​ല്‍ 12 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്കു​ണ്ട്. ഈ ​പ്ലാ​നി​ല്‍ ഒ​റ്റ​ത​വ​ണ​യാ​യി 810 രൂ​പ​യാ​ണ് ന​ല്‍കേ​ണ്ട​ത്. 

ബി​എ​സ്എ​ന്‍എ​ല്ലി​ന്‍റെ മ​റ്റു പ്ര​തി​മാ​സ പ്ലാ​നു​ക​ളാ​യ 1,525 രൂ​പ, 1,125 രൂ​പ, 799 രൂ​പ പ്ലാ​നു​ക​ള്‍ക്കും അ​ര്‍ധ വാ​ര്‍ഷി​ക ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ണ്ട്. ഈ ​പ്ലാ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ക്ക് 12 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. 725 രൂ​പ​യു​ടെ​യും 525 രൂ​പ​യു​ടെ​യും പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ക്ക് 8 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. 399, 325, 225 രൂ​പ പ്ലാ​നി​ല്‍ 4 ശ​ത​മാ​ന​മാ​ണ് ക്യാ​ഷ്ബാ​ക്ക്.


വാർത്തകൾ

Sign up for Newsletter



top