15
September 2019 - 5:49 pm IST

Download Our Mobile App

Flash News
Archives

Reviews

oru-yamandan-prema-kadha-film-review

ഒരു യമണ്ടന്‍ എന്‍റർടെയ്‌നര്‍...

Published:25 April 2019

തനി നാട്ടിന്‍ പുറത്തുകാരനായ ഒരു പെയിന്‍റ് പണിക്കാരനാണ് ദുല്‍ക്കറിന്‍റെ കഥാപാത്രമായ ലല്ലു. ലല്ലുവിന്‍റെ പ്രണയ സങ്കൽപ്പവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറാണ് ഒരു യമണ്ടന്‍ പ്രേമകഥ.

ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കർ സൽമാൻ മലയാളത്തിൽ തിരികെയത്തിയ 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രം ഒരു കംപ്ലീറ്റ് എന്‍റർടെയ്നർ തന്നെയാണ്. ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്. തനി നാട്ടിന്‍ പുറത്തുകാരനായ ഒരു പെയിന്‍റ് പണിക്കാരനാണ് ദുല്‍ക്കറിന്‍റെ കഥാപാത്രമായ ലല്ലു. ലല്ലുവിന്‍റെ പ്രണയ സങ്കൽപ്പവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറാണ് ഒരു യമണ്ടന്‍ പ്രേമകഥ.

പെയിന്‍റിങ് പണിയിലെ ആശാനായ പാഞ്ചി കുട്ടന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സലിം കുമാറാണ്. ലല്ലുവിന്‍റേയും പാഞ്ചി കുട്ടന്‍റേയും സുഹൃത്തുക്കളും സഹായികളുമായി വിക്കിയും ടിനിയും എത്തുന്നു. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സൗബിനും വിഷ്ണുവുമാണ്. ജെസ്‌ന എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. രജ്ഞി പണിക്കര്‍, ധര്‍മ്മജന്‍, നിഖില വിമല്‍, അശോകന്‍, ഹരീഷ് കണാരന്‍, ബൈജു, സൂരാജ് വെഞ്ഞാറമൂട്, ദിലിഷ് പോത്തന്‍ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബിബിന്‍ ജോര്‍ജും ശ്രദ്ധേയമായ ഒരു കഥാപാത്രം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയതിരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്ന ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ കുട്ടുകെട്ട് ഈ സിനിമയിലും കാണാം. മിക്ക സംഭാഷണങ്ങൾക്കും തീയേറ്ററില്‍ നല്ല കയ്യടി കിട്ടുന്നുണ്ട്. നാദിര്‍ഷായാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനവും നൃത്തവും നേരത്തേ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പി. സുകുമാറിന്‍റെ ക്യാമറ കാഴ്ചകള്‍ മികച്ചതാണ്. ആന്‍റോ ജോസഫും സി.ആര്‍ സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top