01
December 2020 - 8:16 am IST

Download Our Mobile App

Americas

one-indian-and-three-indian-origins-killed-in-america

അമെരിക്കയില്‍ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു

Published:01 May 2019

സിൻസിനാറ്റിയിലായിരുന്നു കൊലപാതകം നടന്നത്. അമെരിക്കയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കൊല്ലപ്പെട്ട ഇന്ത്യക്കാരൻ.

വാഷിങ്ടൺ: അമേരിക്കയിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കൊലപാതകത്തിനുള്ള കാരണം വംശീയ വിദ്വേഷമാകാനുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞു. 

സിൻസിനാറ്റിയിലായിരുന്നു കൊലപാതകം നടന്നത്. അമെരിക്കയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസൽ ജനറൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതായും സുഷമാ സ്വരാജ് കൂട്ടിച്ചേർത്തു.


വാർത്തകൾ

Sign up for Newsletter



top