19
July 2019 - 12:53 am IST

Download Our Mobile App

Flash News
Archives

Others

tengku-maimun

മ​ലേ​ഷ്യ​യി​ലെ ആ​ദ്യ വ​നി​താ ‌ചീ​ഫ് ജ​സ്റ്റി​സാ​യി തെ​ങ്കു മൈ​മു​ന്‍

Published:03 May 2019

മ​ല​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു 1982ല്‍ ​നി​യ​മ ബി​രു​ദം നേ​ടി​യ ജ​സ്റ്റി​സ് തെ​ങ്കു മൈ​മു​ന്‍, നി​യ​മ​രം​ഗ​ത്ത് വി​വി​ധ പ​ദ​വി​ക​ളി​ല്‍ 37 വ​ര്‍ഷ​ത്തെ പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ത​യാ​യ​ത്. തെ​ങ്കു മൈ​മു​ന്‍ നേ​ര​ത്തെ ഒ​ക്റ്റോ​ബ​ര്‍ 2 2006 മു​ത​ല്‍ 2007 സെ​പ്റ്റം​ബ​ര്‍ 4 വ​രെ ക്വാ​ല​ലം​പൂ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​ണ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

ക്വാ​ല​ലം​പൂ​ര്‍: മ​ലേ​ഷ്യ​യു​ടെ ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റി​സാ​യി തെ​ങ്കു മൈ​മു​ന്‍ നി​യ​മി​ത​യാ​യി. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 26 മു​ത​ല്‍ മ​ലേ​ഷ്യ​ന്‍ ഫെ​ഡ​റ​ല്‍ കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ജ​സ്റ്റി​സ് തെ​ങ്കു മൈ​മു​ന് 2025 ജു​ലൈ വ​രെ​യാ​ണ് കാ​ലാ​വ​ധി. 

മ​ല​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു 1982ല്‍ ​നി​യ​മ ബി​രു​ദം നേ​ടി​യ ജ​സ്റ്റി​സ് തെ​ങ്കു മൈ​മു​ന്‍, നി​യ​മ​രം​ഗ​ത്ത് വി​വി​ധ പ​ദ​വി​ക​ളി​ല്‍ 37 വ​ര്‍ഷ​ത്തെ പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ത​യാ​യ​ത്. തെ​ങ്കു മൈ​മു​ന്‍ നേ​ര​ത്തെ ഒ​ക്റ്റോ​ബ​ര്‍ 2 2006 മു​ത​ല്‍ 2007 സെ​പ്റ്റം​ബ​ര്‍ 4 വ​രെ ക്വാ​ല​ലം​പൂ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​ണ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

തു​ട​ര്‍ന്ന് 2011 മാ​ര്‍ച്ച്‌ 31 വ​രെ അ​വി​ടെ ജ​ഡ്ജി​യാ​യി. 2011 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2013 ജ​നു​വ​രി ഏ​ഴു വ​രെ ഷാ ​ആ​ലം ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​വ​ര്‍ത്തി​ച്ചു. 2018 ന​വം​ബ​ര്‍ 25 വ​രെ പു​ത്ര​ജ​യ അ​പ്പീ​ല്‍ കോ​ട​തി​യി​ല്‍ ജ​ഡ്ജി​യാ​യി പ്ര​വ​ര്‍ത്തി​ച്ചു. തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷം മേ​യ് ഒ​ന്നു​വ​രെ പു​ത്ര​ജ​യ ഫെ​ഡ​റ​ല്‍ കോ​ട​തി ജ​ഡ്ജി​യാ​യി.


വാർത്തകൾ

Sign up for Newsletter



top