Flash News
Archives

Travel

amboori-trivandrum

പുഴയിലിറങ്ങി മല കയറി അമ്പൂരിയിലേക്ക്....

Published:05 May 2019

തിരുവനന്തപുരത്ത് നിന്നും 40 കിലോമീറ്റർ അകലെയായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. കാട്ടാക്കട-കള്ളിക്കാട് വഴി എളുപ്പം അമ്പൂരിയിലെത്താം. തിരുവനന്തപുരത്ത് നിന്ന് ഒറ്റ ദിവസത്തെ യാത്രയ്ക്ക് തയാറെടുക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഇടമാണ് അമ്പൂരി. 

തിരുവനന്തപുരം ജില്ലയിൽ തന്നെ അധികമാരും പ്രത്യേകിച്ച് സഞ്ചാരികൾ എത്തിപ്പെടാത്ത ഇടമാണ് അമ്പൂരി. എന്നാൽ ഇവിടെയെത്തിയാൽ പിന്നെ പെട്ടെന്നൊന്നും തിരികെ പോകണമെന്ന് ആരും പറയുകയുമില്ല. അത്ര മനോഹരമാണ് ഈ മലയോര ഗ്രാമം. തിരുവനന്തപുരത്ത് നിന്നും 40 കിലോമീറ്റർ അകലെയായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. കാട്ടാക്കട-കള്ളിക്കാട് വഴി എളുപ്പം അമ്പൂരിയിലെത്താം. തിരുവനന്തപുരത്ത് നിന്ന് ഒറ്റ ദിവസത്തെ യാത്രയ്ക്ക് തയാറെടുക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഇടമാണ് അമ്പൂരി. 

അമ്പൂരിയെന്ന പേരിനു പിന്നിലുമുണ്ട് കഥ...

ഓരോ നാടിനും നിരവധി കഥകൾ പറയാനുണ്ടാകും. അമ്പൂരിക്കുമുണ്ട് അത്തരമൊരു കഥ പറയാൻ. മാർത്താണ്ഡ വർമ രാജാവിന്‍റെ വില്ലാളികളിൽ പ്രമുഖനായിരുന്നു ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്ത് നിന്നും അദ്ദേഹം ഒരിക്കൽ അദ്ദേഹം ഒരമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുത്തു. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിയെടുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെട്ടതെന്നാണ് കഥ. 

അമ്പൂരിയിലെ കാഴ്ചകൾ...

അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴികളും റബർ തോട്ടവും അതിനുള്ളിലൂടെയുള്ള ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു. ദ്രവ്യപ്പാറ, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല എന്നിങ്ങനെ മറ്റു സ്ഥലങ്ങൾ കൂടിയുണ്ട് ഇവിടെ. അമ്പൂരിയിലെ വ്യൂ പോയ്ന്‍റ് എന്നു വിശേഷിപ്പിക്കുന്നയിടമാണ് ദ്രവ്യപ്പാറ. മഞ്ഞിൽ പുതച്ചു നിൽക്കുന്ന അതിസുന്ദരമായ കാഴ്ചകളാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്. 

1500 അടിയോളം ഉയരമുള്ള നെല്ലിക്കാമലയുടെ നെറുകയിലാണ്‌ ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ നേടാൻ മാർത്താണ്ഡവർമ മഹാരാജാവ് ഒളിച്ചു പാർത്തത് നെല്ലിക്കാമലയിലെ ദ്രവ്യപ്പാറയിലെന്നാണ് ഐതിഹ്യം. മാർത്താണ്ഡവർമയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിൽ എത്താൻ അക്കാലത്ത് കൊത്തിയതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന 72 പടികൾ ഇന്നും ആളുകളെ മുകളിൽ എത്തിക്കാൻ സഹായിക്കുന്നു.

അമ്പൂരിയ്ക്ക് സമീപമുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നുമൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായി ചെലവഴിക്കാവുന്ന സ്ഥലമാണ് അമ്പൂരി. ഫോട്ടൊഗ്രഫർമാർക്കായും കാഴ്ചകളുടെ വിസ്മയം കാത്തുവച്ചിട്ടുണ്ട് അമ്പൂരി. നെയ്യാർ ഡാം, വന്യജീവി സങ്കേതം, കോട്ടൂർ വനം, പേപ്പാറ വന്യജീവി സങ്കേതം, മലകൾ, ട്രക്കിങ് പോയ്ന്‍റുകൾ തുടങ്ങി നിരവധി കാഴ്ചകളാണ് അമ്പൂരിയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top