വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:05 May 2019
കോട്ടയം: ദൈവത്തിലുള്ള വിശ്വാസം മനുഷ്യരുടെ നന്മയിലുള്ള വിശ്വാസമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. തോമസ് മാര്‍ അത്താനിയോസ് മെത്രാപോലീത്തയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
ഹൃദയത്തില്‍ നന്മയുള്ളവരാണ് എല്ലാവരും. ഒരു ഭീകരവാദിയുടെ ഉള്ളില്‍ പോലും നന്മയുണ്ട്. എന്നാല്‍ അയാളുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗമാണ് അയാളെ തെറ്റായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതിന് അവരെ ജയിലിലടയ്ക്കുന്നതിനപ്പുറം ആ രോഗാവസ്ഥ ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി പള്ളിയിലെ ഈ പുരസ്കാരം ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന് സമ്മാനിച്ചപ്പോള്‍ അത് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി.
ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായാണ് ലോകമെമ്പാടും ഇന്ന് ശ്രീ ശ്രീ രവിശങ്കര്‍ അറിയപ്പെടുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പള്ളി വികാരി ഫാ കുര്യന് തോമസ് കരിപ്പാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെബു ജോണ്‍, അസി വികാരിമാരായ ഫാ മാര്‍ക്കോസ് മാര്‍ക്കോസ്, ഫാ സക്കറിയാസ് തോമസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിയിലെ പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഞ്ചിന്മേല് കുര്‍ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്താ കാര്‍മികത്വം വഹിക്കും. പകല്‍ 11ന് ചരിത്ര പ്രസിദ്ധമായ പൊന്നിന് കുരിശ് സ്ത്രോണസില് സ്ഥാപിക്കുന്ന ചടങ്ങ് നടക്കും. നാലിന് വിറകിടീല്‍ ചടങ്ങ് നടക്കും. ചൊവ്വാഴ്ച പകല്‍ 11.15ന് പള്ളിയിലെ പ്രധാന ചടങ്ങായ വെച്ചൂട്ട് നടക്കും. രണ്ടിന് പ്രദക്ഷിണവും നാലിന് അപ്പവും കോഴിയും നേര്‍ച്ചവിളമ്പും നടക്കും.