21
July 2019 - 2:57 pm IST

Download Our Mobile App

Flash News
Archives

Kollywood

nayanthara-sivakarthikeyan-mr-local-official-trailer

എസ്.കെ- നയൻ‌താര ടീമിന്‍റെ മിസ്റ്റർ ലോക്കൽ; ട്രെയ്‌ലർ വൈറലാകുന്നു

Published:05 May 2019

റൊമാൻസും കോമഡിയും ആക്ഷനും സെന്‍റിമെന്‍റ്സും ചേരുംപടി ചേർത്ത ഒരു എന്‍റർടെയ്നറാണ് ഈ ചിത്രം.

യൂട്യൂബിൽ സൂപ്പർതാര ചിത്രങ്ങളുടെ ട്രെയ്‌ലറുകൾക്കൊപ്പമുള്ള ട്രെൻഡിങ്ങാണിത്‌. 

ശിവ കാർത്തികേയനും (എസ്.കെ) നയൻ‌താരയും വേലൈക്കാരനു ശേഷം ഒത്തു ചേരുന്ന മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലറിനെ സമൂഹ മാധ്യമങ്ങൾ ആവേശത്തോടെയാണ് വരവേറ്റത്. യൂട്യൂബിൽ സൂപ്പർതാര ചിത്രങ്ങളുടെ ട്രെയ്‌ലറുകൾക്കൊപ്പമുള്ള ട്രെൻഡിങ്ങാണിത്‌. 

റൊമാൻസും കോമഡിയും ആക്ഷനും സെന്‍റിമെന്‍റ്സും ചേരുംപടി ചേർത്ത ഒരു എന്‍റർടെയ്നറാണ് ഈ ചിത്രം. ശിവകാർത്തികേയന്‍റെ അമ്മ വേഷം ചെയ്യുന്നത് രാധികയാണ്. റോബോശങ്കർ, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ശിവാ മനസിലെ ശക്തി, ബോസ് എൻട്ര ഭാസ്കർ, ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം. ആണ് മിസ്റ്റർ ലോക്കലിന്‍റെ രചയിതാവും സംവിധായകനും. യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസാണ് സ്റ്റണ്ട് മാസ്റ്റർ. സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ.ഇ. ജ്ഞാനവേൽ നിർമ്മിച്ച മിസ്റ്റർ ലോക്കൽ പ്രകാശ് ഫിലിംസ് മെയ് 17ന് കേരളത്തിൽ റിലീസ് ചെയ്യും.


വാർത്തകൾ

Sign up for Newsletter



top