Flash News
Archives

Europe

russian-passenger-plane-has-made-an-emergency-landing-due-to-fire

റഷ്യയിൽ വിമാനത്തിന് തീപിടിച്ചു; നിരവധി പേർക്ക് പരുക്ക് (വീഡിയോ)

Published:05 May 2019

അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണ് വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതും എന്നാണ് വിവരം.

മോസ്കോ: റഷ്യയിൽ ആഭ്യന്തര സർവീസ് നടത്തുന്ന യാത്രാ വിമാനത്തിന് തീ പിടിച്ച് നിരവധി പേർക്കു പരുക്കേറ്റെന്ന് റിപ്പോർട്ട്. അപകടത്തിൽപെട്ട വിമാനം ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. എത്ര പേർക്കു പരുക്കുപറ്റി എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

റഷ്യൻ നിർമിത സൂപ്പർ ജെറ്റ്–100 ശ്രേണിയിലുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണ് വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതും എന്നാണ് വിവരം. അതിനിടെ തന്നെ വിമാനത്തിൽ തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top