21
July 2019 - 1:56 pm IST

Download Our Mobile App

Flash News
Archives

Americas

fomaa-sunshine-news-usa

ഫോമാ സൺ ഷൈൻ റീജിയൺ യൂത്ത് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം

Published:06 May 2019

യൂത്ത് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 6ന് പൊമ്പനോ എയർപോർട്ട് ഓറഞ്ച് വിങ്‌സ് ഏവിയേഷൻ സെന്‍ററിൽ നടന്നു. ഡെയ്ൽ വി.സി ഹോൾനെസ് (വൈസ് മേയർ- ബ്രോവാർഡ് കൗണ്ടി), ഹസെല്ല പി. റോജേർസ് (മേയർ സിറ്റി ഓഫ് ലൗഡേർഡാലെ ലേക്‌സ്‌) എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 

മയാമി: ഫോമാ സൺഷൈൻ റീജിയണിന്‍റെ യൂത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. യൂത്ത് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 6ന് പൊമ്പനോ എയർപോർട്ട് ഓറഞ്ച് വിങ്‌സ് ഏവിയേഷൻ സെന്‍ററിൽ നടന്നു. ഡെയ്ൽ വി.സി ഹോൾനെസ് (വൈസ് മേയർ- ബ്രോവാർഡ് കൗണ്ടി), ഹസെല്ല പി. റോജേർസ് (മേയർ സിറ്റി ഓഫ് ലൗഡേർഡാലെ ലേക്‌സ്‌) എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 

ബിജു തോണിക്കടവിലിന്‍റെ സ്വാഗതത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ഫ്ലോറിഡയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയെലെ പ്രമുഖർ പങ്കെടുത്തു. കമ്മിറ്റി അഗംങ്ങളായ നോയൽ മാത്യു, പൗലോസ്‌ കുയിലടൻ, യൂത്ത് കോഡിനേറ്റർ പദ്മകുമാർ, അസോസിയേഷൻ പ്രസിഡന്‍റുമാരായ ഡോ. ജഗതി നായർ, ഷാന്‍റി വർഗ്ഗിസ്, ബാബു കല്ലിടുക്കിൽ എന്നിവരും ഫോമാ ലീഡേഴ്‌സ് സാജൻ കുര്യാൻ, ബിനു മാമ്പള്ളി, ജോസ് തോമസ്, നിവിൻ ജോസ്, ബാബു ദേവസിയ, ബിജോയ് സേവ്യർ, ജെയിൻ വതിയേലിൽ, ജിജോ ജോസ്, റെജി സെബാസ്റ്റ്യൻ, ജോയ് കുറ്റിയാനി, ജോമോൻ ആന്‍റണി, സ്കറിയാ കല്ലറക്കൽ, യൂസഫ് അൽ സഖറി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

എല്ലാ അംഗ സംഘടനകളുടെയും സഹകരണത്തോടുകൂടി ഫ്ളോറിഡയുടെ നാനാഭാഗത്തു നിന്നും യുവാക്കളുടെയും വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും സാന്നിധ്‍യം പരിപാടികൾക്ക് പുത്തനുണർവ്വേകി. ഓറഞ്ച് വിങ്‌സ് ഏവിയേഷൻ ടീം  "വിങ്‌സ് ഓൺ ഫയർ" എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ക്ലാസ്സുകളും,"വർധിച്ചു വരുന്ന ലഹരി ഉപയോഗം" എന്ന വിഷയത്തെ ആസ്‌പദമാക്കി മോഡി ബൈബിൾ ഇൻസ്റ്റിട്യൂട്ടിലെ യൂസഫ് അൽ സഖറി നയിച്ച ബോധവത്കരണ ക്ലാസും യുവാക്കൾക്ക് വേറിട്ട ഒരു അനുഭവമായി. അമെരിക്കയിലെ വർത്തമാനകാല രാഷ്ട്രീയത്തെ ആധാരമാക്കി നടന്ന  തുറന്ന ചർച്ചയിൽ ഡെയ്ൽ വി.സി ഹോൾനെസ്, ഹസെല്ല പി. റോജേർസ് പങ്കെടുത്തുകൊണ്ട് സംസാരിച്ചു. അമെരിക്കൻ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായ സാജൻ കുര്യൻ മോഡറേറ്റർ ആയിരുന്നു.


വാർത്തകൾ

Sign up for Newsletter



top