15
September 2019 - 5:51 pm IST

Download Our Mobile App

Flash News
Archives

Fitness

ramadan-2019

നോ​മ്പ​നു​ഷ്ഠി​ക്കു​ക, ആ​രോ​ഗ്യ​വാ​ന്മാ​രാ​കു​ക

Published:06 May 2019

# വി.​പി. സു​ഹൈ​ബ് മൗ​ല​വി പാ​ള​യം ഇ​മാം തി​രു​വ​ന​ന്ത​പു​രം

ഹ്ര​സ്വ​കാ​ല​ത്തേ​ക്കു​ള്ള ഉ​പ​വാ​സം ദ​ഹ​ന​വ്യ​വ​സ്ഥ​യ്ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ന​ല്‍കു​ന്നു.  ഇ​തി​ലൂ​ടെ പ​തി​വാ​യി ന​ട​ക്കു​ന്ന ദ​ഹ​ന​പ്ര​ക്രി​യ​യി​ല്‍ നി​ന്ന് അ​വ​യ​വ​ങ്ങ​ള്‍ക്കു വി​ശ്ര​മ​വും ല​ഭി​ക്കു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ക​ര​ള്‍, വൃ​ക്ക​ക​ള്‍, ശ്വാ​സ​കോ​ശം, ത്വ​ക്ക്  തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​ത്തി​നു വി​ശ്ര​മം കി​ട്ടു​ക​യും അ​തു​വ​ഴി അ​വ കൂ​ടു​ത​ല്‍ ക​രു​ത്തും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ആ​ര്‍ജ്ജി​ക്കു​ക​യും ചെ​യ്യും.

ഇ​സ്‌​ലാം മ​നു​ഷ്യ​പ്ര​കൃ​തി​യു​ടെ മ​ത​മാ​ണ്. റം​സാ​ൻ വ്ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ല​ക്ഷ്യം മ​ത​പ​ര​വും ആ​ത്മീ​യ​വു​മാ​യ ജീ​വി​ത​വി​ശു​ദ്ധി​യാ​ണ്. അ​തി​നൊ​പ്പം വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന ഭൗ​തി​ക നേ​ട്ട​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ശാ​രീ​രി​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ചി​ട്ട​പ്പെ​ടു​ത്തി ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ശ​രീ​ര​വും മ​ന​സും പ്ര​ധാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് വ്ര​ത​ത്തി​ന്‍റെ ഭൗ​തി​ക ല​ക്ഷ്യം. ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നും രോ​ഗ​ശ​മ​ന​ത്തി​നു​മു​ള്ള വ്ര​ത​ത്തി​ന്‍റെ ക​ഴി​വ് ആ​ധു​നി​ക ശാ​സ്ത്ര​വും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.  

ഹ്ര​സ്വ​കാ​ല​ത്തേ​ക്കു​ള്ള ഉ​പ​വാ​സം ദ​ഹ​ന​വ്യ​വ​സ്ഥ​യ്ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ന​ല്‍കു​ന്നു.  ഇ​തി​ലൂ​ടെ പ​തി​വാ​യി ന​ട​ക്കു​ന്ന ദ​ഹ​ന​പ്ര​ക്രി​യ​യി​ല്‍ നി​ന്ന് അ​വ​യ​വ​ങ്ങ​ള്‍ക്കു വി​ശ്ര​മ​വും ല​ഭി​ക്കു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ക​ര​ള്‍, വൃ​ക്ക​ക​ള്‍, ശ്വാ​സ​കോ​ശം, ത്വ​ക്ക്  തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​ത്തി​നു വി​ശ്ര​മം കി​ട്ടു​ക​യും അ​തു​വ​ഴി അ​വ കൂ​ടു​ത​ല്‍ ക​രു​ത്തും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ആ​ര്‍ജ്ജി​ക്കു​ക​യും ചെ​യ്യും. വ്ര​ത​ത്തി​ന്‍റെ മ​റ്റൊ​രു നേ​ട്ടം ശ​രീ​ര​ത്തി​ന്‍റെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ (മെ​റ്റ​ബോ​ളി​സം) ക്ര​മീ​ക​രി​ക്ക​പ്പെ​ടും എ​ന്ന​താ​ണ്.  

വ്ര​താ​നു​ഷ്ഠാ​നം ആ​ത്മാ​വി​നെ ആ​രോ​ഗ്യ​ദൃ​ഢ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും ന​ല്ല മാ​ര്‍ഗ​മാ​ണ്. അ​തി​നൊ​പ്പം ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ഉ​ത്ത​മ മാ​ര്‍ഗം വ്ര​തം ത​ന്നെ. “നോ​യ​മ്പ​നു​ഷ്ഠി​ക്കു​ക, ആ​രോ​ഗ്യ​വാ​ന്മാ​രാ​കു​ക” എ​ന്ന (ത്വ​ബ്‌​റാ​നി) മു​ഹ​മ്മ​ദ് ന​ബി (സ്വ)​യു​ടെ വ​ച​നം ആ​ത്മീ​യ​വും ശാ​രീ​രി​ക​വു​മാ​യി വ്ര​തം ന​ല്‍കു​ന്ന ഗു​ണ​ങ്ങ​ളി​ലേ​ക്കാ​ണു വെ​ളി​ച്ചം വീ​ശു​ന്ന​ത്. മു​പ്പ​തു ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന വ്ര​തം മൂ​ലം ത​ല​ച്ചോ​റി​ലെ മ​ട​ക്കു​ക​ളി​ലെ കൊ​ഴു​പ്പു ശേ​ഖ​രം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഇ​തു ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. 

മ​നു​ഷ്യ​ന്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളെ ദ​ഹി​പ്പി​ക്കു​ക എ​ന്ന​തു ശ​രീ​ര​ത്തി​ല്‍ നി​ര​ന്ത​രം ന​ട​ക്കു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്. ഭ​ക്ഷ​ണം ശാ​രീ​രി​കാ​വ​ശ്യ​ങ്ങ​ള്‍ക്ക് ഊ​ർ​ജം പ്ര​ദാ​നം ചെ​യ്യു​ന്നു.  അ​തു​പോ​ലെ ത​ന്നെ ഊ​ർ​ജം ഉ​പ​യോ​ഗി​ച്ചാ​ണ്  ഭ​ക്ഷ​ണം ദ​ഹി​പ്പി​ക്കു​ന്ന​തും അ​ധി​ക​മു​ള്ള​വ സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന​തും. 

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍  ഭ​ക്ഷ​ണം ശ​രീ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ ദ​ഹ​ന എ​ന്‍സൈ​മു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത കു​റ​യും. ഇ​താ​ണ് അ​ജീ​ര്‍ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്.  അ​ജീ​ർ​ണം പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ക​യും രോ​ഗാ​ണു​ക്ക​ളു​ടെ വ​ള​ര്‍ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​സ്‌​ലാ​മി​ലെ വ്ര​താ​നു​ഷ്ഠാ​ന​ത്തെ മ​റ്റു നി​രാ​ഹാ​ര-​ഉ​പ​വാ​സ രീ​തി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് അ​തി​ന്‍റെ സ​മ​യ​നി​ഷ്ഠ​യാ​ണ്. വ്ര​തം പ്ര​ഭാ​തം മു​ത​ല്‍ പ്ര​ദോ​ഷം വ​രെ ശ​രാ​ശ​രി പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍ക്കു​ന്ന​താ​ണ്. ത​ത്ഫ​ല​മാ​യി നി​രാ​ഹാ​രം കൊ​ണ്ടു​ള്ള മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഭൗ​തി​ക​വും മാ​ന​സി​ക​വു​മാ​യ നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്യും. 

സാ​ധാ​ര​ണ​യി​ല്‍ താ​ഴ്ന്ന ആ​രോ​ഗ്യ​മു​ള്ള​യാ​ള്‍ക്കു പോ​ലും വ്ര​താ​നു​ഷ്ഠാ​നം മൂ​ലം തു​ട​ക്ക​ത്തി​ലു​ണ്ടാ​കു​ന്ന നേ​രി​യ വി​ശ​പ്പും ദാ​ഹ​വും ത​ര​ണം ചെ​യ്യാ​നാ​വും. ഇ​സ്‌​ലാ​മി​ന്‍റെ വ്ര​ത​രീ​തി​യി​ലൂ​ടെ ഉ​പ​വാ​സ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഗു​ണ​ങ്ങ​ളും ല​ഭി​ക്കു​ന്നു. എ​ന്നാ​ല്‍, നി​രാ​ഹാ​ര​ത്തി​ന്‍റെ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ബാ​ധി​ക്കു​ന്നു​മി​ല്ല.വ​ര്‍ഷം മു​ഴു​വ​ന്‍ അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​യാ​ള്‍ക്കു പോ​ലും ദു​ര്‍മേ​ദ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു​മാ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലു​ടെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധാ​ഭി​പ്രാ​യം.  

ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജ്ജ​സ്വ​ല​മാ​യി ന​ട​ക്കു​ന്ന പ​ക​ലാ​ണ് ഇ​സ്‌​ലാം വ്ര​ത​ത്തി​നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ര്‍ജ വി​നി​യോ​ഗം മ​ന്ദ​ഗ​തി​യി​ലാ​വു​ന്ന രാ​ത്രി​യി​ല്‍ ഉ​പ​വ​സി​ക്കു​ന്ന​ത് പ​ക​ല്‍ ഉ​പ​വ​സി​ക്കു​ന്ന​തു​പോ​ലെ ഗു​ണ​ക​ര​മാ​വി​ല്ല. പ​ക​ല്‍ ഉ​റ​ങ്ങു​ന്ന​തും ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന്ദീ​ഭ​വി​പ്പി​ക്കും എ​ന്ന​തി​നാ​ല്‍ നോ​മ്പു​നോ​റ്റു കൊ​ണ്ട് പ​ക​ലു​റ​ങ്ങു​ന്ന​ത് നോ​മ്പി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ ഗു​ണ​ങ്ങ​ള്‍ കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​കും. 

വ്ര​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലെ ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ള്ളൂ. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ശാ​രീ​രീ​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടാ​ന്‍ തു​ട​ങ്ങു​ന്നു. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി നി​ര​വ​ധി ഗു​ണ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യു​ക​യും ഒ​ട്ടേ​റെ രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന വ്ര​തം, പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി (സ്വ) ​പ​റ​ഞ്ഞ​തു പോ​ലെ ഒ​രു പ​രി​ച ത​ന്നെ​യാ​ണ്; ആ​ത്മീ​യ​വും ശാ​രീ​രി​ക​വു​മാ​യ പ്ര​തി​രോ​ധ​വും സു​ര​ക്ഷ​യും ഒ​രേ​സ​മ​യം ന​ല്‍കു​ന്ന പ​രി​ച!

“നി​ങ്ങ​ള്‍ തി​ന്നു​ക​യും കു​ടി​ക്കു​ക​യും ചെ​യ്യു​ക; അ​മി​ത​മാ​ക​രു​ത്” (വി.​ക്വു) എ​ന്ന സ​ന്ദേ​ശം ധൂ​ര്‍ത്തു​ണ്ടാ​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കൊ​പ്പം അ​മി​താ​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ​മി​ന്‍റെ മ​ക​ന്‍ (മ​നു​ഷ്യ​ന്‍) അ​വ​ന്‍റെ ഉ​ദ​ര​ത്തേ​ക്കാ​ള്‍ ചീ​ത്ത​യാ​യ ഒ​രു പാ​ത്ര​വും നി​റ​ച്ചി​ട്ടി​ല്ല.  ആ​ദ​മി​ന്‍റെ മ​ക​ന് അ​വ​ന്‍റെ മു​തു​കി​നെ നേ​രെ നി​ര്‍ത്താ​ന്‍ ഏ​താ​നും ഉ​രു​ള ആ​ഹാ​രം മാ​ത്രം മ​തി. ഉ​ദ​ര​ത്തി​ന്‍റെ മൂ​ന്നി​ലൊ​രു ഭാ​ഗം അ​വ​ന്‍റെ ആ​ഹാ​ര​ത്തി​നും മൂ​ന്നി​ലൊ​രു ഭാ​ഗം കു​ടി​നീ​രി​നും മൂ​ന്നി​ലൊ​രു ഭാ​ഗം സു​ഗ​മ​മാ​യ  ശ്വാ​സോ​ച്ഛ്വാ​സ​ത്തി​നു​മാ​യി അ​വ​ന്‍ നീ​ക്കി​വ​യ്ക്ക​ട്ടെ. (ന​സാ​ഈ, തു​ര്‍മു​ദി, അ​ഹ്മ​ദ്). അ​മി​ത​മാ​യ ധൂ​ര്‍ത്തും ആ​ഹാ​ര​വും സ​ങ്കീ​ര്‍ണ​മാ​യ രോ​ഗ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്നു. 

മ​നു​ഷ്യ​നെ അ​ധ്വാ​ന​ശീ​ല​നും പ്ര​യാ​സ​ങ്ങ​ളോ​ട് മ​ല്ലി​ടു​ന്ന​വ​നു​മാ​യാ​ണ് ദൈ​വം സൃ​ഷ്ടി​ച്ച​ത്. (വി.​ക്വു90:4) അ​ല​സ​പൂ​ര്‍ണ​വും ആ​ഡം​ബ​ര​വു​മു​ള്ള ജീ​വി​ത​മ​ല്ല, മ​റി​ച്ച് ക്ലേ‌‌​ശ​പൂ​ര്‍ണ​വും അ​ധ്വാ​നം നി​റ​ഞ്ഞ​തു​മാ​യ ജീ​വി​ത​മാ​ണ് ഇ​സ്‌​ലാം വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. വ​ര്‍ഷ​ത്തി​ല്‍ ഒ​രു മാ​സം നി​ര്‍ബ​ന്ധ​മാ​യും ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ഇ​സ്‌​ലാം, മ​റ്റേ​തൊ​രു ഉ​പ​വാ​സ പ​ദ്ധ​തി​യേ​ക്കാ​ളും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സം​ര​ക്ഷ​ണോ​പാ​ധി​യാ​ണു മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top