25
August 2019 - 3:35 am IST

Download Our Mobile App

Flash News
Archives

Kollywood

trisha

ചാർമിയുടെ വിവാഹഭ്യർഥനയ്ക്ക് സമ്മതം പറഞ്ഞ് തൃഷ

Published:07 May 2019

ബേബി, ഞാൻ ഇന്നും എന്നെന്നും നിന്നെ സ്നേഹിക്കുന്നു. നീ എന്‍റെ വിവാഹാഭ്യർഥന സ്വീകരിക്കാൻ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം. ( ഇപ്പോൾ ഇത് നിയമപരമായി അനുവദനീയമാണ്) ചാർമി ട്വിറ്ററിൽ കുറിച്ചു.

തൃഷയുടെ പിറന്നാൾ ദിനത്തിലാണ് നടി ചാർമി കൗർ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ താരത്തോട് തമാശരൂപേണ വിവാഹാഭ്യർഥന നടത്തിയത്. ഇപ്പോഴിത ആ അഭ്യർഥനയ്ക്ക് സമ്മതം മൂളി തൃഷയും എത്തിയിരിക്കുകയാണ്. ചാർമിയുടെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് റീട്വീറ്റ് ചെയ്ത തൃഷ താൻ എപ്പോഴെ സമ്മതം മൂളിയെന്നും പറഞ്ഞു. 

ബേബി, ഞാൻ ഇന്നും എന്നെന്നും നിന്നെ സ്നേഹിക്കുന്നു. നീ എന്‍റെ വിവാഹാഭ്യർഥന സ്വീകരിക്കാൻ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം. ( ഇപ്പോൾ ഇത് നിയമപരമായി അനുവദനീയമാണ്) ചാർമി ട്വിറ്ററിൽ കുറിച്ചു. ചാർമിയുടെ ട്വീറ്റ് സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ചിലയാളുകൾ രംഗത്തെത്തിയിരുന്നു.

സിനിമാതാരങ്ങൾ ഇത്തരത്തിലുള്ള ട്വീറ്റുകൾ പങ്കു വയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ചിലർ പറയുന്നു. ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയ ചിത്രങ്ങളിലാണ് തൃഷയിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

വാർത്തകൾ

Sign up for Newsletter



top