Flash News
Archives

Americas

fomaa-kerala-convention-at-thiruvalla

ഫോമയുടെ കേരളാ കൺവൻഷൻ തിരുവല്ലയിൽ‌

Published:07 May 2019

തിരുവല്ല കടപ്രയിലുള്ള ആൻസ് കൺവൻഷൻ സെന്‍ററിലാണ് കേരളാ കൺവൻഷൻ സംഘടിപ്പിക്കുന്നത്. പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി ഫോമാ നിർമ്മിച്ചു നൽകുന്ന വില്ലേജ് പ്രോജക്റ്റിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ജൂൺ രണ്ടിനാണ് ക്രമീകരിച്ചിരിക്കുന്നത്.

വാഷിങ്ടൺ: അമെരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കൺവൻഷൻ തിരുവല്ലയിൽ നടക്കും. തിരുവല്ല കടപ്രയിലുള്ള ആൻസ് കൺവൻഷൻ സെന്‍ററിലാണ് കേരളാ കൺവൻഷൻ സംഘടിപ്പിക്കുന്നത്. പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി ഫോമാ നിർമ്മിച്ചു നൽകുന്ന വില്ലേജ് പ്രോജക്റ്റിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ജൂൺ രണ്ടിനാണ് ക്രമീകരിച്ചിരിക്കുന്നത്. നാൽപതിലധികം വീടുകളാണ് കേരളത്തിന്‍റെ നവകേരള സംരഭത്തിന് ഫോമാ നിർമ്മിച്ച് നൽകുന്നത്.  

ജൂണ്‍ രണ്ടിന് നടക്കുന്ന ഫോമാ കേരള കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും പ്രമുഖ വ്യക്തികളും കൺവൻഷനിൽ പങ്കെടുക്കും. ഫോമയുടെ കേരളാ കൺവൻഷനിലേക്കും വില്ലേജ് പ്രോജക്റ്റ് ഉദ്ഘാടന സമ്മേളനത്തിലേക്കും എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, കൺവൻഷൻ ചെയർമാൻ സജി എബ്രഹാം എന്നിവര്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top