25
August 2019 - 4:12 am IST

Download Our Mobile App

Flash News
Archives

Troll

ശാന്തിവനം വിഷയത്തില്‍ സിപിഎമ്മിനെ ട്രോളി ആഷിഖ് അബു

Published:08 May 2019

ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

കൊച്ചി:ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  സിപിഎമ്മിനെയും കെഎസ്‌ഇബിയെയും  വിമര്‍ശിച്ച്‌ സംവിധായകൻ ആഷിഖ് അബു. ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

'കെഎസ്‌ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച തുക ഞങ്ങള്‍ പിരിച്ചു തരാം. പണം നഷ്ടം കമ്പനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം. സിപിഐഎമ്മിലെ 'എം' കാള്‍ മാര്‍ക്സിനെയാണ് സൂചിപ്പിക്കുന്നതെന്നും ട്രോളിയാണ് ആഷിക് അബു പോസ്റ്റ് അവസാനിപ്പിക്കുന്നത്. 
വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചതാണെന്നും വൈദ്യുതി മന്ത്രി എം.എം. മണി മുൻപ് വ്യക്തമാക്കിയിരുന്നു.

മന്നം മുതല്‍ ചെറായി വരെയുള്ള അമ്ബതിനായിരത്തോളം കുടുംബങ്ങള്‍ നേടിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാണ് പറവൂര്‍ ശാന്തിവനത്തിലൂടെ ടവര്‍ നിർമിച്ച്‌ വൈദ്യുതി ലൈന്‍ നിര്‍മ്മിക്കാന്‍ കെഎസ്‌ഇബി പണി തുടങ്ങിയത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ട് ഏക്കറില്‍ വര്‍ഷങ്ങളായി സംരക്ഷിച്ചു പോരുന്നതാണ് ശാന്തി വനം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണിത്.


ആഷിഖ് അബുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. 
ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ. 
CPI(M).കാൾ മാർക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.

 


വാർത്തകൾ

Sign up for Newsletter



top