Flash News
Archives

Trends

isha-ambani.jpg

ഇളം വയലറ്റ് ഗൗണിൽ രാജകുമാരിയെപ്പോലെ ഇഷ അംബാനി

Published:08 May 2019

ക്രിസ്റ്റലുകളും ഒട്ടകപക്ഷിയുടെ തൂവലുകളുമൊക്കെ ഇഷയുടെ ഉടുപ്പിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. അധികം മേക്കപ്പോ ആഭരണങ്ങളോ ഒന്നും ഇഷ ഉപയോഗിച്ചിരുന്നില്ല.

രാജകുമാരിയെപ്പോലെ സുന്ദരിയായി നിൽക്കുന്ന ഇഷ അംബാനിയുടെ പിന്നാലെയാണിപ്പോൾ ഫാഷൻ പ്രേമികൾ. ന്യൂയോർക്കിൽ നടക്കുന്ന മെറ്റ് ഗാല 2019 പിങ്ക് കാർപ്പറ്റിൽ‌ ഇളം വയലറ്റ് നിറമുള്ള ഗൗണണിഞ്ഞാണ് ഇഷയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനറായ പ്രബൽ ഗുരങാണ് ഇഷയുടെ മനോഹര വസ്ത്രത്തിന് പിന്നിൽ.

ക്രിസ്റ്റലുകളും ഒട്ടകപക്ഷിയുടെ തൂവലുകളുമൊക്കെ ഇഷയുടെ ഉടുപ്പിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. അധികം മേക്കപ്പോ ആഭരണങ്ങളോ ഒന്നും ഇഷ ഉപയോഗിച്ചിരുന്നില്ല. മുടിയഴിച്ചിട്ട് സിംപിൾ ലുക്കിലാണ് ഇഷ റാംപിൽ തിളങ്ങിയത്. ഇതിന് മുൻപ് 2017 ലാണ് ഇഷ മെറ്റ് ഗാലയുടെ റാംപിലെത്തിയത്. പ്രിയങ്ക ചോപ്രയുടെയും ദീപികയുടെയും ലുക്കും ഇതിനോടകം തന്നെ ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

#metgala2019

A post shared by isha ambani (@ishaambaniii) on

 

 


വാർത്തകൾ

Sign up for Newsletter



top