Flash News
Archives

Other news

ipkl-news

ഐ​പി​കെ​എ​ൽ സ്കോ​ർ ചെ​യ്തു തു​ട​ങ്ങി

Published:08 May 2019

# എ​സ്. രാ​ജ​ര​ത്നം

പൂ​നെ​യി​ലെ ബാ​ലെ​വാ​ഡി സ്റ്റേ​ഡി​യം വേ​ദി​യൊ​രു​ക്കു​ന്ന ഐ​പി​കെ​എ​ല്ലി​ന്‍റെ മെ​യ് 13ലെ ​ഉ​ദ്ഘാ​ട​ന ദി​നം അ​ടു​ത്തു​വ​ര​വെ, ര​ണ്ടു ലീ​ഗു​ക​ളും ര​ണ്ടു ഭ​ര​ണ​സ​മി​തി​ക​ളും ഉ​ള്ള​തി​നാ​ൽ​ത്ത​ന്നെ ക​ളി​ക്കാ​രു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്  ഊ​ഹാ​പോ​ഹ​ങ്ങ​ളു​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. എ​ന്നാ​ൽ എ​ല്ലാ ഉ​ഹാ​പോ​ഹ​ങ്ങ​ളെ​യും ഞാ​ൻ ത​ള്ളി​ക്ക​ള​യു​ന്നു.

നി​യ​മ​പ​ര​മാ​യ ത​ർ​ക്ക​ത്തി​ലെ എ​തി​രാ​ളി​ക​ൾ നി​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അ​തു നി​ങ്ങ​ൾ​ക്ക് വ​ള​രെ വ​ലി​യ ആ​ത്മ​സം​ത‌ൃ​പ്തി ന​ൽ​കും. അ​ങ്ങ​നെ നോ​ക്കി​യാ​ൽ, ആ​രാ​ലും വി​ല​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലും ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പു ത​ന്നെ എ​ല്ലാ ദി​ക്കു​ക​ളി​ൽ നി​ന്നും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ട​തി​നാ​ലും, പു​തു പു​ത്ത​ൻ ബ്രാ​ൻ​ഡാ​യ ഇ​ന്തോ- ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രീ​മി​യ​ർ ക​ബ​ഡി ലീ​ഗ് (ഐ​പി​കെ​എ​ൽ) ശ​രി​ക്കു​ള്ള റെ​യ്ഡി​ന് മു​ൻ​പേ ആ​ദ്യ പോ​യി​ന്‍റ് നേ​ടി​ക്ക​ഴി​ഞ്ഞു.

പൂ​നെ​യി​ലെ ബാ​ലെ​വാ​ഡി സ്റ്റേ​ഡി​യം വേ​ദി​യൊ​രു​ക്കു​ന്ന ഐ​പി​കെ​എ​ല്ലി​ന്‍റെ മെ​യ് 13ലെ ​ഉ​ദ്ഘാ​ട​ന ദി​നം അ​ടു​ത്തു​വ​ര​വെ, ര​ണ്ടു ലീ​ഗു​ക​ളും ര​ണ്ടു ഭ​ര​ണ​സ​മി​തി​ക​ളും ഉ​ള്ള​തി​നാ​ൽ​ത്ത​ന്നെ ക​ളി​ക്കാ​രു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്  ഊ​ഹാ​പോ​ഹ​ങ്ങ​ളു​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. എ​ന്നാ​ൽ എ​ല്ലാ ഉ​ഹാ​പോ​ഹ​ങ്ങ​ളെ​യും ഞാ​ൻ ത​ള്ളി​ക്ക​ള​യു​ന്നു. ലോ​ക​ത്തൊ​രി​ട​ത്തും അ​ധി​ക മ​ത്സ​ര സ​മ​യ​വും അ​ധി​ക സ്പോ​ർ​ട്ടി​ങ് പ്ലാ​റ്റ്ഫോ​മും കൂ​ടു​ത​ൽ ലൈ​വ് ക​വ​റേ​ജു​ക​ളും ക​ളി​ക്കാ​ർ​ക്ക് ദോ​ഷം വ​രു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല. മ​റി​ച്ച് എ​പ്പോ​ഴും താ​ര​ങ്ങ​ൾ​ക്ക് നേ​ട്ടം സ​മ്മാ​നി​ക്കാ​നാ​ണ് അ​വ നി​ല​കൊ​ള്ളു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ങ്ങ​ളും കീ​ഴ്‌വഴക്ക​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ​യു​ണ്ട്. അ​മ്പാ​ട്ടി റാ​യു​ഡു ഇ​ന്ന് ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ഒ​ന്ന​ട​ക്കം ര​ണ്ടു ക്രി​ക്ക​റ്റ് ലീ​ഗു​ക​ളി​ൽ ക​ളി​ച്ചി​രു​ന്ന​താ​യി ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ റാ​യു​ഡു​വി​ന്‍റെ പ്ര​തി​ഭ​യെ ഒ​രി​ക്ക​ലും മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ഒ​രി​ക്ക​ലും ക​ഴി​യി​ല്ല. 

ഫു​ട്ബോ​ളി​ലും കാ​ര്യ​ങ്ങ​ൾ സ​മാ​നം ത​ന്നെ​യാ​ണ്. ഈ ​കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ്ര​ധാ​ന വ്യ​ക്തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യെ​ന്നു പ​റ​യ​പ്പെ​ടു​മ്പോ​ഴും  താ​ര​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​ന് ഗു​ണം ല​ഭി​ക്കു​ന്ന​ത് തു​ട​ർ​ന്നു. രാ​ജ്യ​ത്തെ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ വ​ള​ർ​ച്ച കൈ​വ​രി​ച്ചു​പോ​ന്നു. 

 പൂ​നെ, മൈ​സൂ​ർ, ബെം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഐ​പി​കെ​എ​ല്ലി​ന്‍റെ ലീ​ഗ് ഘ​ട്ട​ത്തി​ലെ 44 മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ യു​വ​ത്വ​വും പ്ര​തി​ഭ​യു​മു​ള്ള പു​തു താ​ര​നി​ര ഉ​യ​ർ​ന്നു​വ​രാ​ൻ പോ​കു​ക​യാ​ണ്. പു​തി​യ സ്വ​പ്ന​ത്തി​ലേ​ക്ക് ന​മ്മ​ൾ സ​ഞ്ചാം‌​രം തു​ട​ങ്ങു​മ്പോ​ൾ, ഞാ​ൻ ക​ളി​ച്ച കാ​ല​ത്തേ​ക്കും രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ബ​ഡി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടി​യ സ​ന്തോ​ഷ നി​മി​ഷ​ത്തി​ലേ​ക്കു​മൊ​ക്കെ ഓ​ർ​മ​ക​ൾ തി​രി​ച്ചു​പോ​കു​ന്നു. അ​ക്കാ​ല​ത്ത് ക​ബ​ഡി​യോ​ടു​ള്ള അ​ഭി​നി​വേ​ശം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഒ​രു​പാ​ട് വേ​ദി​ക​ൾ ആ​ഗ്ര​ഹി​ക്കാ​ൻ ന​മു​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​മാ​യി​രു​ന്നു ?

അ​തു ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ന്ന​ത്തെ ക​ളി​ക്കാ​ർ തീ​ർ​ച്ച‌​യാ​യും ഭാ​ഗ്യ​വാ​ൻ​മാ​രാ​ണ്. ഇ​നി അ​വ​സ​രം മു​ത​ലെ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ജോ​ലി​യാ​ണ്. സ്വ​ന്തം ക​ളി​യോ​ട് അ​വ​ർ സ​ത്യ​സ​ന്ധ​രാ​ണെ​ങ്കി​ൽ കാ​യി​ക മി​ക​വി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഖ​മാ​യ ക​ബ​ഡി​യെ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച ഇ​ന്ത്യ​യെ പ്ര​താ​പ​കാ​ല​ത്തേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ‌ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും എ​ന്തു​കൊ​ണ്ട് ഒ​രു​മി​ച്ച് നി​ന്നു​കൂ​ടാ.   


വാർത്തകൾ

Sign up for Newsletter



top