15
September 2019 - 5:55 pm IST

Download Our Mobile App

Flash News
Archives

Europe

uk-court-denies-bail-to-nirav-modi-for-the-third-time

സാമ്പത്തിക തട്ടിപ്പ്: നീരവ് മോദിക്ക് മൂന്നാം തവണയും ജാമ്യമില്ല; അപേക്ഷ തള്ളി ബ്രിട്ടൻ

Published:09 May 2019

കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി അറിയിച്ചെങ്കിലും വിശ്വാസമില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. 

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് യു.കെ. കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് മൂന്നാം തവണയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ നിരസിക്കുന്നത്‌. കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി അറിയിച്ചെങ്കിലും വിശ്വാസമില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. 

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തിയ നീരവ് മോദിയെ ഇക്കഴിഞ്ഞ മാർച്ച് 19നാണ് ലണ്ടനിൽ വച്ച് സ്കോട്ട്‍ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനിൽ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഇയാൾ. മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് രണ്ടു തവണ ജാമ്യം തേടി നീരവ് മോദി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.


വാർത്തകൾ

Sign up for Newsletter



top