Flash News
Archives

Others

കുവൈറ്റിൽ നിന്നു പൗരന്മാരെ തിരിച്ചു വിളിച്ച് ഫിലിപ്പൈൻസ്, ബന്ധം വഷളാകുന്നു

Published:29 April 2018

കുവൈറ്റിലേക്കുള്ള ഫിലിപ്പൈൻസ് പൗരന്മാരുടെ റിക്രൂട്ട്മെന്‍റ് നിർത്തിവച്ച ഉത്തരവ്, അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചതായും റോഡിഗ്രോ ഡുറ്റേർട്ട് അറിയിച്ചു.

കൂടാതെ രാജ്യസ്നേഹം കണക്കിലെടുത്ത് എല്ലാ ഫിലിപ്പിനോകളും സ്വദേശത്തേക്ക് മടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സിങ്കപ്പൂർ: രാജ്യത്തെ പൗരന്മാർ കുവൈറ്റിൽ ജോലിക്ക് പോകുന്നതിനെ വിലക്കി ഫിലിപ്പൈൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡുറ്റേർട്ട്. കുവൈറ്റിൽ ജോലി ചെയ്യുന്ന പൗരന്മാർ രാജ്യത്തേക്ക് തിരിച്ചു വരണമെന്നും റോഡിഗ്രോ ഡുറ്റേർട്ട് ആവശ്യപ്പെട്ടു. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സിങ്കപ്പൂരിലെത്തിയ അദ്ദേഹം, ഫിലിപ്പൈൻ പൗരന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ കുവൈറ്റ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.

കുവൈറ്റിലേക്കുള്ള ഫിലിപ്പൈൻസ് പൗരന്മാരുടെ റിക്രൂട്ട്മെന്‍റ് നിർത്തിവച്ച ഉത്തരവ്, അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചതായും റോഡിഗ്രോ ഡുറ്റേർട്ട് അറിയിച്ചു. കൂടാതെ രാജ്യസ്നേഹം കണക്കിലെടുത്ത് എല്ലാ ഫിലിപ്പിനോകളും സ്വദേശത്തേക്ക് മടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രസിഡന്‍റിന്‍റെ പ്രസ്താവന പുറത്തു വന്നതോടെ കുവൈറ്റിലുള്ള രണ്ടര ലക്ഷത്തിലധികം ഫിലിപ്പൈനികളും ആശങ്കയിലായി.

കുവൈറ്റിൽ സ്വദേശികളുടെ വീട്ടുതടങ്കലിൽ കഴിയുന്ന ഫിലിപ്പൈൻ പൗരന്മാരെ നയതന്ത്ര കാര്യാലയത്തിലെ വാനിൽ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ജോലിക്കാരെ സ്വന്തം നിലയിൽ രക്ഷപ്പെടുത്തിയ ഫിലിപ്പൈൻ സ്ഥാനപതിയെ കുവൈറ്റ് പുറത്താക്കി. ഇതിനു പിന്നാലെയായിരുന്നു പ്രസിഡന്‍റ് റോഡിഗ്രസിന്‍റെ പ്രകോപനപരമായ പ്രസ്താവന. അതിനെ തുടർന്ന് തങ്ങളുടെ ഫിലിപ്പൈൻസിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ കുവൈറ്റ് തിരിച്ച് വിളിക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top