25
August 2019 - 4:39 am IST

Download Our Mobile App

Flash News
Archives

Special

thechikkottukavu-ramachandran-thrissur-pooram

ആ​ന​പ്രേ​മി​ക​ളു​ടെ സ്വ​ന്തം രാ​മ​ൻ

Published:12 May 2019

# ഹി​മ പ്ര​കാ​ശ്

ഇ​ന്ന് കേ​ര​ള​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളി​ൽ ഉ​യ​ര​ത്തി​ൽ ഒ​ന്നാ​മ​നാ​ണ് രാ​മ​ച​ന്ദ്ര​ൻ. ഏ​ഷ്യ​യി​ൽ ഉ​യ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം. ഇ​രി​ക്ക​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഉ​യ​രം 317 സെ​ന്‍റീ​മീ​റ്റ​റാ​ണ്. ഉ​ട​ലി​ന്‍റെ നീ​ളം 340 സെ​ന്‍റീ​മീ​റ്റ​റോ​ള​മാ​ണ്. വി​രി​ഞ്ഞ മ​സ്ത​കം, കൊ​ഴു​ത്തു​രു​ണ്ട നീ​ണ്ട ഉ​ട​ൽ, ഉ​റ​ച്ച കാ​ലു​ക​ൾ എ​ന്നി​വ​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

പൂ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ര​​​​മാ​​​​യ തൃ​​​​ശൂ​​​​ർ പൂ​​​​രം നാ​ളെ..  നെ​​​​യ്ത​​​​ല​​​​ക്കാ​​​​വി​​​​ല​​​​മ്മ തെ​​​​ക്കേ​​​​ഗോ​​​​പു​​​​ര ന​​​​ട തു​​​​റ​​​​ക്ക​​​​ൽ, പാ​​​​റ​​​​മേ​​​​ക്കാ​​​​വി​​​​ന്‍റെ പ്രൗ​​​​ഢ​​​​മാ​​​​യ എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പ്, വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ​​​​നി​​​​ലെ ഇ​​​​ല​​​​ഞ്ഞി​​​​ച്ചു​​​​വ​​​​ട്ടി​​​​ൽ  ഇ​​​​ല​​​​ഞ്ഞി​​​​ത്ത​​​​റ മേ​​​​ളം, തി​​​​രു​​​​വ​​​​മ്പാ​​​​ടി​​​​യു​​​​ടെ മ​​​​ഠ​​​​ത്തി​​​​ൽ വ​​​​ര​​​​വ്, പ​​​​ഞ്ചാ​​​​മൃ​​​​ത​​​​ധാ​​​​ര​​​​യാ​​​​യ പ​​​​ഞ്ച​​​​വാ​​​​ദ്യം, ജ​​​​ന​​​​സാ​​​​ഗ​​​​രം സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ക്കു​​​​ന്ന  തെ​​​​ക്കോ​​​​ട്ടി​​​​റ​​​​ക്കം, വ​​​​ർ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​കാ​​​​ശ​​​​നൃ​​​​ത്ത​​​​മാ​​​​യ  കു​​​​ട​​​​മാ​​​​റ്റം, ക​​​​രി​​​​മ​​​​രു​​​​ന്നു​​​​ക​​​​ല​​​​യു​​​​ടെ വ​​​​ർ​​​​ണ വി​​​​സ്മ​​​​യം വി​​​​ട​​​​രു​​​​ന്ന ആ​​​​കാ​​​​ശ​​​​പ്പൂ​​​​രം, നാ​​​​ടി​​​​ള​​​​ക്കി​​​​യെ​​​​ത്തു​​​​ന്ന ചെ​​​​റു​​​​പൂ​​​​ര​​​​ങ്ങ​​​​ൾ, അ​​​​ങ്ങി​​​​നെ​​​​യ​​​​ങ്ങി​​​​നെ എ​​​​ത്ര ​​​ക​​​​ണ്ടാ​​​​ലും മ​​​​തി​​​​വ​​​​രാ​​​​ത്ത ച​​​​ട​​​​ങ്ങു​​​​ക​​​​ളാ​​​​ണു തൃ​​​​ശൂ​​​​ർ പൂ​​​​ര​​​​ത്തെ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. എ​ന്നാ​ൽ ഇ​ക്കു​റി വി​വാ​ദ​ങ്ങ​ളൊ​ക്കെ​യാ​യി വാ​ർ​ത്ത​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പൂ​ര​വും തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന ആ​ന​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ആ​ന​യും.

തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു ത​ന്നെ​യാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഒ​ടു​വി​ൽ ആ​ന​പ്രേ​മി​ക​ളു​ടെ​യും പൂ​ര​പ്രേ​മി​ക​ളു​ട​യും ആ​ഗ്ര​ഹം പോ​ലെ തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​വി​ളം​ബ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. പൂ​ര വി​ളം​ബ​ര​ത്തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് മാ​ത്രം ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​ണ് ക​ല​ക്റ്റ​ർ ടി.​വി.​അ​നു​പ​മ അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യു​ടെ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രേ​റെ​യു​ള്ള തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നെ​ക്കു​റി​ച്ച്  കൂ​ടു​ത​ൽ അ​റി​യാം..

ആ​രാ​ണ് തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​ൻ...

ബി​ഹാ​റി​ൽ 1964 ലാ​ണ് ആ​ന​യു​ടെ ജ​ന​നം. മോ​ട്ടി​പ്ര​സാ​ദെ​ന്നാ​യി​രു​ന്നു അ​ന്ന് പേ​ര്. ബി​ഹാ​റി​ലെ ആ​ന​ച്ച​ന്ത​യി​ൽ നി​ന്ന് തൃ​ശൂ​രി​ലെ വെ​ങ്കി​ടാ​ദ്രി​സ്വാ​മി രാ​മ​ച​ന്ദ്ര​നെ വാ​ങ്ങി​യ​പ്പോ​ൾ ഗ​ണേ​ശ​ൻ എ​ന്ന് പേ​രി​ട്ടു. പി​ന്നീ​ട് 1984 ലാ​ണ് പേ​രാ​മം​ഗ​ലം തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് ദേ​വ​സ്വം ഈ ​ആ​ന​യെ വാ​ങ്ങു​ന്ന​ത്. അ​ന്ന് ഭ​ഗ​വ​തി​യു​ടെ ന​ട​യ്ക്കി​രു​ത്തി രാ​മ​ച​ന്ദ്ര​ൻ എ​ന്ന പേ​ര് ന​ൽ​കി. അ​ങ്ങ​നെ മൂ​ന്നാം ജ​ന്മ​ത്തി​ൽ മോ​ട്ടി​പ്ര​സാ​ദ് ഇ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നാ​യി.

ല​ക്ഷ​ണ​മൊ​ത്ത ക​രി​വീ​ര​ൻ...

ഇ​ന്ന് കേ​ര​ള​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളി​ൽ ഉ​യ​ര​ത്തി​ൽ ഒ​ന്നാ​മ​നാ​ണ് രാ​മ​ച​ന്ദ്ര​ൻ. ഏ​ഷ്യ​യി​ൽ ഉ​യ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം. ഇ​രി​ക്ക​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഉ​യ​രം 317 സെ​ന്‍റീ​മീ​റ്റ​റാ​ണ്. ഉ​ട​ലി​ന്‍റെ നീ​ളം 340 സെ​ന്‍റീ​മീ​റ്റ​റോ​ള​മാ​ണ്. വി​രി​ഞ്ഞ മ​സ്ത​കം, കൊ​ഴു​ത്തു​രു​ണ്ട നീ​ണ്ട ഉ​ട​ൽ, ഉ​റ​ച്ച കാ​ലു​ക​ൾ എ​ന്നി​വ​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. ല​ക്ഷ​ണ​മൊ​ത്ത 18 ന​ഖ​വും ഭൂ​മി​ദേ​വി​യെ തൊ​ട്ടു​വ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ നി​ലം​മു​ട്ടു​ന്ന തു​മ്പി​ക്കൈ​യു​മൊ​ക്കെ​യാ​യി ത​ല​യെ​ടു​പ്പു​ള്ള ല​ക്ഷ​ണ​മൊ​ത്ത ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ൻ.

ഇ​നി​യൊ​ര​ൽ​പ്പം രാ​മ​ച​ന്ദ്ര​ച​രി​തം... 

കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ഉ​ത്സ​വ​ങ്ങ​ളി​ലും എ​ഴു​ന്ന​ള്ളി​പ്പി​ന് ത​ല​യെ​ടു​പ്പ് കാ​ട്ടി​യി​ട്ടു​ണ്ട് തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​ൻ. വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​ർ പൂ​ര​ത്തി​ന് സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ് രാ​മ​ൻ. നെ​യ്‌​ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി വ​ട​ക്കും​നാ​ഥ​ന്‍റെ തെ​ക്കേ ഗോ​പു​ര​വാ​തി​ൽ തു​റ​ന്ന് തെ​ക്കോ​ട്ടി​റ​ങ്ങി തൃ​ശൂ​ർ പൂ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ന് വ​ർ​ഷ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​കാ​ല​ത്ത് ചെ​റി​യ ഒ​രു ച​ട​ങ്ങ് മാ​ത്ര​മാ​യി​രു​ന്ന ന​ട​തു​റ​ക്ക​ൽ ഇ​ന്ന് പ​തി​നാ​യി​ര​ങ്ങ​ളെ​ത്തു​ന്ന ച​ട​ങ്ങാ​യി മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് കാ​ര​ണം തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നാ​ണ്. 

വൃ​ത്തി​യു​ള്ള സ​ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ നി​ല​യു​റ​പ്പി​ക്കൂ എ​ന്ന​താ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. തി​ട​മ്പേ​റ്റു​മ്പോ​ള്‍ ത​ന്‍റെ തു​മ്പി​യി​ല്‍ കൊ​മ്പു താ​ങ്ങു​ന്ന​താ​ണ് മ​റ്റൊ​ന്ന്. കൊ​മ്പ് മ​ണ്ണി​ലാ​ഴ്ത്തി​യാ​ല്‍ ചെ​ളി പ​റ്റും. ഇ​ത് ശി​ര​സി​ലെ തി​ട​മ്പി​നോ​ടു​ള്ള അ​നാ​ദ​ര​വാ​ണ്. ഗു​രു​വാ​യൂ​ര്‍ പ​ഴ​യ പ​ത്മ​നാ​ഭ​നി​പ്പു​റം അ​ങ്ങ​നെ ചെ​യ്യു​ന്ന ഒ​രേ​യൊ​രു ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍.

ഏ​കഛ​ത്രാ​ധി​പ​തി

ഏ​കഛ​ത്രാ​ധി​പ​തി പ​ട്ട​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ഏ​ക്കം(​ഒ​രു ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക് ല​ഭി​ക്കു​ന്ന തു​ക) വാ​ങ്ങു​ന്ന ആ​ന​യെ​ന്ന പേ​രും കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഏ​കഛ​ത്രാ​ധി​പ​തി​ക്കു ത​ന്നെ. അ​തു​മാ​ത്ര​മ​ല്ല രാ​മ​ച​ന്ദ്ര​ന് ഗ​ജ​രാ​ജ​കേ​സ​രി, ഗ​ജ​സാ​മ്രാ​ട്ട്, ഗ​ജ​ച​ക്ര​വ​ർ​ത്തി തു​ട​ങ്ങി ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. 2013 ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ ആ​ന​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ക്ക​ത്തു​ക​യാ​യ ര​ണ്ടു ല​ക്ഷ​ത്തി അ​മ്പ​ത്തി​യ​യ്യാ​യി​രം രൂ​പ എ​ന്ന റെ​ക്കോ​ഡും ഇ​വ​ന് സ്വ​ന്തം. കു​റ​ഞ്ഞ​ത് 15 0 എ​ഴു​ന്ന​ള്ളി​പ്പെ​ങ്കി​ലും ഒ​രു വ​ർ​ഷം ഉ​ണ്ടാ​കും. ഒ​രാ​ഴ്ച​ത്തെ പാ​ട്ട വ്യ​വ​സ്ഥ​യി​ൽ രാ​മ​ച​ന്ദ്ര​നെ എ​ടു​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ മ​റ്റ് ഉ​ത്സ​വ​ങ്ങ​ൾ​ക്ക് മ​റി​ച്ചു ന​ൽ​കി വാ​ങ്ങു​ന്ന​തും ല​ക്ഷ​ങ്ങ​ൾ.

ബ​ഹു​മ​തി​ക​ളു​ടെ അ​ത്ര​ത​ന്നെ കു​പ്ര​സി​ദ്ധി​യും...

ഒ​രു​പ​ക്ഷേ ബ​ഹു​മ​തി​ക​ളും അ​ത്ര​ത​ന്നെ കു​പ്ര​സി​ദ്ധി​യും ല​ഭി​ച്ച ആ​ന​യു​ണ്ടെ​ങ്കി​ൽ അ​ത് തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​നാ​യി​രി​ക്കും. നാ​ല് സ്ത്രീ​ക​ളും ഒ​രു വി​ദ്യാ​ർ​ഥി​യു​മു​ൾ​പ്പെ​ടെ രാ​മ​ച​ന്ദ്ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത് 13 പേ​രെ​യാ​ണ്. നി​ര​വ​ധി​പേ​ർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​മു​ണ്ട്.  പൊ​തു​വെ ശാ​ന്ത​നാ​ണെ​ങ്കി​ലും കൂ​ട്ടാ​ന​യെ കു​ത്തു​ന്ന ച​രി​ത്ര​മു​ണ്ട് രാ​മ​ച​ന്ദ്ര​ന്. തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന ആ​ന​യെ രാ​മ​ച​ന്ദ്ര​ൻ കു​ത്തി​പ​രു​ക്കേ​ൽ​പ്പി​ച്ച് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ആ ​ആ​ന ച​രി​ഞ്ഞു. ഒ​രി​ക്ക​ൽ ത​ത്ത​മം​ഗ​ലം വേ​ല ക​ഴി​ഞ്ഞു മ​ട​ങ്ങും വ​ഴി മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ എ​ന്ന ആ​ന​യെ​യും രാ​മ​ച​ന്ദ്ര​ൻ കു​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി 2019 ഫെ​ബ്രു​വ​രി 8 ന് ​തൃ​ശൂ​രി​ൽ ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന് മോ​ടി​കൂ​ട്ടാ​നാ​യി കൊ​ണ്ടു​വ​ന്ന ഈ ​ആ​ന ഇ​ട​ഞ്ഞ് ഒ​രാ​ളെ ച​വി​ട്ടി​ക്കൊ​ല്ലു​ക​യു​ണ്ടാ​യി. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ശ​ബ്ദം കേ​ട്ട് വി​ര​ണ്ടോ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ന​യെ കു​ത്തി​ക്കൊ​ന്ന​വ​ന്‍...​കൊ​ല​യാ​ളി ആ​ന അ​ങ്ങ​നെ കു​റ്റ​ങ്ങ​ളെ​ല്ലാം അ​വ​ന്‍റേ​തു​മാ​ത്ര​മാ​ക്കി​യ​തും കു​പ്ര​സി​ദ്ധി​യ്ക്ക് കാ​ര​ണ​മാ​യി. 

രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യം

തെ​ച്ചി​ക്കോ​ട്ടു​ക്കാ​വി​ലെ​ത്തി അ​ധി​കം ക​ഴി​യും മു​ൻ​പേ രാ​മ​ച​ന്ദ്ര​ന്‍റെ ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി. പാ​പ്പാ​ൻ​മാ​ർ ന​ൽ​കി​യ ക്രൂ​ര​മാ​യ ശി​ക്ഷ​യാ​യി​രു​ന്നു അ​ന്ധ​ത​യ്ക്ക് കാ​ര​ണം. വ​ല​തു ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ആ​ന​യു​ടെ ഇ​ട​തു​ക​ണ്ണി​ന്‍റെ സ്വാ​ധീ​ന​വും പ​തു​ക്കെ ഇ​ല്ലാ​താ​കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ പി​ന്നീ​ട് കെ​ട്ടു​ത​റി​യി​ൽ നി​ർ​ത്തി ഏ​റെ​ക്കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച ശ​രി​യാ​യി.  അ​മ്പ​ത്തി​നാ​ല് വ​യ​സു​ള്ള രാ​മ​ച​ന്ദ്ര​ന് ഒ​രു ക​ണ്ണി​ന് കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത​തു കൊ​ണ്ടു ത​ന്നെ ചെ​റി​യ ശ​ബ്ദം കേ​ട്ടാ​ലും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ക്കും. 

ഇ​രു​പ​ത് വ​ർ​ഷ​മാ​യി മ​ണി​യാ​ണ് കൂ​ടെ

കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട് ഇ​നി പു​റ​ത്തേ​ക്ക് ആ​ന​യെ കൊ​ണ്ടു​പോ​കാ​ൻ ഇ​നി​യൊ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ വി​ചാ​രി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് പാ​ല​ക്കാ​ട് എ​രു​മ​യൂ​ർ​കാ​ര​നാ​യ മ​ണി ആ​ന​യു​ടെ ഒ​ന്നാം പാ​പ്പാ​നാ​യെ​ത്തു​ന്ന​ത്. ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​പാ​ല​ക്കാ​ടു​കാ​ര​നാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ എ​ല്ലാം, തി​രി​ച്ചും.  1997 മു​ത​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ട്. രാ​മ​ച​ന്ദ്ര​ന്‍റെ പി​ന്നീ​ട് നാ​ളി​തു​വ​രെ​യു​ള്ള എ​ല്ലാ വ​ള​ർ​ച്ച​യ്ക്കും പ്ര​സി​ദ്ധി​ക​ൾ​ക്കും കാ​ര​ണ​ക്കാ​ര​ൻ മ​ണി​യാ​ണ്. നി​ല​വി​ൽ രാ​മ​ച​ന്ദ്ര​ന് അ​ഞ്ച് പാ​പ്പാ​ൻ​മാ​രു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top