25
August 2019 - 5:02 am IST

Download Our Mobile App

Flash News
Archives

Football

liverpool-vs-manchester-city

മെ​ഗാ സ​ൺ​ഡേ; ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേതാ​ക്ക​ളെ ഇ​ന്ന​റി​യാം

Published:12 May 2019

37 ക​ളി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ഞ്ച​സ്റ്റ​ർ സി​റ്റി (95 പോ​യി​ന്‍റ്) ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 94 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ തൊ​ട്ടു പി​ന്നി​ലു​ണ്ട്. ഇ​രു ടീ​മു​ക​ളും അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. അ​തി​നി​ർ​ണാ​യ​ക നാ​ളി​ൽ സി​റ്റി ബ്രൈ​റ്റ​നു​മാ​യും ലി​വ​ർ​പൂ​ൾ വോ​ൾ​വ്സു​മാ​യും കൊ​മ്പു​കോ​ർ​ക്കും.

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്നു വി​ധി ദി​നം. ചാം​പ്യ​ൻ​മാ​ർ ആ​രെ​ന്ന്  സൂ​പ്പ​ർ സ​ൺ​ഡേ​യി​ൽ അ​റി​യാം. കി​രീ​ട​ത്തി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തു​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും ഇ​ന്നു ക​ളം തൊ​ടും. രാ​ത്രി 7.30നാ​ണ് സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളു​ടെ കി​ക്കോ​ഫ്. 

37 ക​ളി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ഞ്ച​സ്റ്റ​ർ സി​റ്റി (95 പോ​യി​ന്‍റ്) ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 94 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ തൊ​ട്ടു പി​ന്നി​ലു​ണ്ട്. ഇ​രു ടീ​മു​ക​ളും അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. അ​തി​നി​ർ​ണാ​യ​ക നാ​ളി​ൽ സി​റ്റി ബ്രൈ​റ്റ​നു​മാ​യും ലി​വ​ർ​പൂ​ൾ വോ​ൾ​വ്സു​മാ​യും കൊ​മ്പു​കോ​ർ​ക്കും. സി​റ്റി ജ​യി​ച്ചാ​ൽ അ​വ​ർ ട്രോ​ഫി ഷെ​ൽ​ഫി​ൽ വ​യ്ക്കും. മ​റി​ച്ച് സി​റ്റി സ​മ​നി​ല​യി​ൽ കു​ടു​ങ്ങു​ക​യോ തോ​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ലി​വ​ർ​പൂ​ളി​ന് ജ​യ​ത്തോ​ടെ പ്രീ​മി​യ​ർ ലീ​ഗ‌് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാം. 

ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ റെ​ഡ്സ്

ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് അ​തി​കാ​യ​ൻ ബാ​ഴ്സ​ലോ​ണ​യ്ക്കു​മേ​ൽ അ​ത്ഭു​ത ജ​യം കു​റി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്ന​തി​ന്‍റെ ല​ഹ​രി​യി​ലാ​ണ് ലി​വ​ർ​പൂ​ൾ. ആ ​ജ​യം ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​മ്പോ​ൾ റെ​ഡ്സി​ന് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. 1990നു​ശേ​ഷം ആ​ദ്യ ലീ​ഗ് കി​രീ​ടം ല​ക്ഷ്യം​വ​യ്ക്കു​ന്ന ലി​വ​ർ​പൂ​ളി​ന് അ​വ​സാ​ന മ​ത്സ​രം സ്വ​ന്തം ത​ട്ട​ക​ത്തി​ലാ​ണെ​ന്ന​തി​ന്‍റെ മു​ൻ​തൂ​ക്ക​വു​മു​ണ്ട്. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ മ‌ു​ഹ​മ്മ​ദ് സ​ല പ​രു​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യ​ത് ലി​വ​ർ​പൂ​ളി​ന് ഊ​ർ​ജം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണ്.

നെ​ഞ്ചു​റ​പ്പോ​ടെ സി​റ്റി

ബ്രൈ​റ്റ​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലാ​ണ് സി​റ്റി​ക്ക് ക​ളി. ജ​യി​ച്ചാ​ൽ സീ​സ​ണി​ൽ ട്രി​പ്പി​ളെ​ന്ന സ്വ​പ്ന നേ​ട്ട​ത്തി​ലേ​ക്ക് സി​റ്റി ഒ​രു ചു​വ​ടു​കൂ​ടി​വ​യ്ക്കും. ചെ​ൽ​സി​യെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ലി​ഷ് ലീ​ഗ് ക​പ്പ് കൈ​ക്ക​ലാ​ക്കി​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്എ ക​പ്പി​ന്‍റെ​യും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. 

 പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​നെ​ക്കാ​ൾ ഏ​ഴു പോ​യി​ന്‍റ് പി​ന്നി​ലാ​യി​രു​ന്നു സി​റ്റി. എ​ന്നാ​ൽ ജ​നു​വ​രി​യി​ലെ നേ​ർ​പ്പോ​രി​ൽ ലി​വ​ർ​പൂ​ളി​നെ 2-1ന് ​മ​റി​ച്ചി​ട്ട സി​റ്റി ഉ​ശി​ര​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ഇ​ക്കു​റി ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ ഏ​ക തോ​ൽ​വി​യാ​യും അ​തു​മാ​റി. സെ​ർ​ജി​യോ അ​ഗ്യൂ​റോ​യും വി​ൻ​സ​ന്‍റ് കൊം​പാ​നി​യു​മൊ​ക്കെ ഫോം ​തു​ട​ർ​ന്നാ​ൽ മാ​ഞ്ച​സ്റ്റ​ർ പ​ട കി​രീ​ടം ചൂ​ടു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.  


വാർത്തകൾ

Sign up for Newsletter



top