25
August 2019 - 5:01 am IST

Download Our Mobile App

Flash News
Archives

Bollywood

amitab-bachan

താടി നീട്ടി വളർത്തി ബിഗ് ബി; ചേഹ്റെയിലെ കിടിലൻ ലുക്ക്

Published:12 May 2019

ഇമ്രാൻ ഹാഷ്‍മിയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബി പ്രധാനകഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ചേഹ്റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്‍റെ കിടിലൻ ലുക്കാണിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചനെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ഇമ്രാൻ ഹാഷ്‍മിയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020 ഫെബ്രുവരി 21 ന് ചിത്രം തിയെറ്ററുകളിലെത്തും. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സും സരസ്വതി എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top