Flash News
Archives

Football

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

Published:12 May 2019

38 മത്സരങ്ങളിൽ 32 വിജയവുമായി സിറ്റി 98 പോയിന്‍റ് നേടി. 30 വിജയംവുമായി ലിവർപൂൾ 97 പോയിന്‍റ് കരസ്ഥമാക്കി.

ലണ്ടൻ: ആറാമതും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. പത്ത് മാസം നീണ്ടുനിന്ന കാൽപന്തുകളി പോരാട്ടത്തിൽ  ലിവർപൂളിനെ ഒരു പോയിന്‍റിന് പിറകിലാക്കിയാണ് സിറ്റി തുടർച്ചയായി രണ്ടാം തവണയും കപ്പിൽ മുത്തമിടുന്നത്.

ഇന്നു നടന്ന നിർണായകമായ മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തിയാണ് സിറ്റിയുടെ നേട്ടം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സിറ്റി തിരിച്ചടിച്ചത്. സിറ്റി. 27-ാം മിനിറ്റിൽ ഗ്ലെൻ മറേയിലൂടെ ബ്രൈറ്റണ് മുന്നിലെത്തി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ സെർജിയോ അഗ്യൂറോയിലൂടെ സിറ്റി സമനിലനേടി. 38-ാം മിനിറ്റിൽ അയ്മെറിക് ലപോർട്ടേയും സിറ്റിക്കായി വലകുലുക്കി.
 
68-ാം മിനിറ്റിൽ റിയാദ് മെഹ്റസും നാല് മിനിറ്റിന് ശേഷം ഇല്കേ ഗുൻഡോഗനും ഗോൾ നേടിയതോടെ സിറ്റി 4-1ന് മുന്നിലെത്തി. 38 മത്സരങ്ങളിൽ 32 വിജയവുമായി സിറ്റി 98 പോയിന്‍റ് നേടി. 30 വിജയംവുമായി ലിവർപൂൾ 97 പോയിന്‍റ് കരസ്ഥമാക്കി. 

 


വാർത്തകൾ

Sign up for Newsletter



top