25
August 2019 - 4:41 am IST

Download Our Mobile App

Flash News
Archives

Cricket

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ചാംപ്യന്മാർ

Published:12 May 2019

അവസാനത്തെ പന്തിലാണ് വിജയികളെ കണ്ടെത്തിയത്. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിലൂടെയാണ് മുംബൈ നാലാമത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്.

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റൺസിന് പരാജ‍‍യപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാരായി. അവസാനത്തെ പന്തിലാണ് വിജയികളെ കണ്ടെത്തിയത്. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിലൂടെയാണ് മുംബൈ നാലാമത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെ‌ടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടാനായത്. ചെന്നൈയ്ക്കായി 80 റൺസെടുത്ത് ഷെയ്ൻ വാ‌‌ട്ട്സണും രണ്ട് റൺസ് മാത്രമെടുത്ത് ക്യാപറ്റൻ ധോണിയും പുറത്തായതാണ് തിരിച്ചടിയായത്.

ബുംറ മുംബൈയ്ക്കായി രണ്ട് വിക്കറ്റുകൾ നേടി. ക്രുനാൽ പാണ്ഡ്യ, മലിംഗ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. ബ്രവോ 15 ,സുരേഷ് റെയ്ന എട്ട്, രവീനദ്ര ജഡേജ അഞ്ച്, താക്കൂർ രണ്ട്, അമ്പാട്ടി റായിഡു ഒന്ന് റൺസുകളും ചെന്നൈയ്ക്കായി നേടി.  

25 പന്തില്‍ പുറത്താവാതെ 41 റൺസ് നേടിയ കീറണ്‍ പൊള്ളാര്‍ഡ് ആയിരുന്നു മുംബൈയുട‌െ ടോപ്പ് സ്കോറർ.  കീറണും ക്വിന്‍റണ്‍ ഡി കോക്കും ചേർന്ന് മുംബൈയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 

ക്വിന്‍റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍  (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായിരുന്നു. ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് സ്വന്തമാക്കി. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ ചാഹര്‍ മൂന്ന് വിക്കറ്റെടുത്തത്. ഇമ്രാന്‍ താഹിര്‍ മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് നേടി. 


വാർത്തകൾ

Sign up for Newsletter



top