25
August 2019 - 4:49 am IST

Download Our Mobile App

Flash News
Archives

Mollywood

harish-peradi-about-vinayakan-parvathi-combination

എന്തുകൊണ്ട് പാർവതിയെ വിനായകന്‍റെ നായികയാക്കുന്നില്ല: പരിഹാസവുമായി ഹരീഷ് പേരടി 

Published:13 May 2019

ചലച്ചിത്ര ലോകത്ത് കഴിവു തെളിയിച്ച നടീനടന്മാരാണ് പാർവതിയും വിനായകനും. എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകന്മാരായി ഒരു സിനിമ പോലും മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ട് എന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി.

തെന്നിന്ത്യൻ സിനിമകളിൽ കഴിവു തെളിയിച്ച നടീനടന്മാരാണ് പാർവതിയും വിനായകനും. എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകന്മാരായി ഒരു സിനിമ പോലും മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ട് എന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി. മലയാളികളുടെ സവർണ കള്ളത്തരമാണ് ഇതിന് കാരണമെന്നാണ് പേരടി പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം...


വാർത്തകൾ

Sign up for Newsletter



top