Flash News
Archives

Gadget

motorola-coming-with-their-new-varient-moto-one-vision

അ​ടി​മു​ടി മാ​റി മോ​ട്ടോ​റോ​ള എ​ത്തു​ന്നു

Published:13 May 2019

വി​പ​ണി പി​ടി​ക്കാ​ന്‍ പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി മോ​ട്ട​റോ​ള എ​ത്തു​ന്നു. മോ​ട്ടോ വ​ണ്‍ വി​ഷ​ന്‍ എ​ന്നാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ പേ​ര്. ഏ​റ്റ​വും ശ്ര​ദ്ധേ​യ നീ​ക്കം ഈ ​മോ​ഡ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്രൊ​സ​സ​റാ​ണ്.

ന്യൂ​ഡ​ൽ​ഹി: വി​പ​ണി പി​ടി​ക്കാ​ന്‍ പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി മോ​ട്ട​റോ​ള എ​ത്തു​ന്നു. മോ​ട്ടോ വ​ണ്‍ വി​ഷ​ന്‍ എ​ന്നാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ പേ​ര്. ഏ​റ്റ​വും ശ്ര​ദ്ധേ​യ നീ​ക്കം ഈ ​മോ​ഡ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്രൊ​സ​സ​റാ​ണ്. ക്വാ​ല്‍കോം, മീ​ഡി​യ ടെ​ക് ക​മ്പ​നി​ക​ളു​ടെ ചി​പ്‌​സെ​റ്റ് മാ​റ്റി സാം​സ​ങ് ഉ​പ​യോ​ഗി​ക്കു​ന്ന എ​ക്‌​സൈ​നോ​സ് ചി​പ്‌​സെ​റ്റാ​ണ്, വ​ണ്‍ വി​ഷ​നി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.
   
4ജി​ബി റാ​മും 128 ജി​ബി എ​ക്‌​സ്പാ​ന്‍ഡ​ബി​ള്‍ സ്റ്റോ​റേ​ജു​മാ​യി​രി​ക്കും അ​ടി​സ്ഥാ​ന വാ​രി​യ​ന്‍റ്. ക്യാ​മ​റ​യി​ലേ​ക്ക് വ​രി​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന 48 എം.​പി​യു​ടെ പ്രൈ​മ​റി ക്യാ​മ​റ​യും 5 എം.​പി​യു​ടെ സെ​ക്ക​ന്‍ഡ​റി ക്യാ​മ​റ​യു​മാ​യി​രി​ക്കും. നൈ​റ്റ് മോ​ഡ് ഫീ​ച്ച​റും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. 25 എം.​പി​യു​ടെ​താ​ണ് സെ​ല്‍ഫി ക്യാ​മ​റ. ഈ ​മോ​ഡ​ല്‍ കൊ​ണ്ട് എ​ടു​ത്ത ഏ​താ​നും ചി​ത്ര​ങ്ങ​ള്‍ ചോ​ര്‍ന്നി​രു​ന്നു. മി​ക​ച്ച ക്ലാ​രി​റ്റി​യും ക്വാ​ളി​റ്റി​യു​മാ​ണ് ചി​ത്ര​ങ്ങ​ള്‍ക്കെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍.
 
ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലാ​യി പു​റ​ത്തി​റ​ക്കി​യ മോ​ട്ടോ വ​ണ്‍, വ​ണ്‍ പ​വ​ര്‍ എ​ന്നീ മോ​ഡ​ലു​ക​ള്‍ക്ക് ശേ​ഷ​മാ​ണ് വ​ണ്‍ വി​ഷ​ന്‍ എ​ത്തു​ന്ന​ത്. ഫു​ള്‍എ​ച്ച്ഡി​ക്ക് പു​റ​മെ ഹോ​ള്‍ പ​ഞ്ച് ഡി​സ്‌​പ്ലെ മോ​ഡ​ലാ​യി​ക്കും. മി​ക​ച്ച ബാ​റ്റ​റി ബാ​ക്ക് അ​പ്പും പ്ര​തീ​ക്ഷി​ക്കു​ന്നു. സാം​സ​ങി​ന്‍റെ ഗ്യാ​ല​ക്‌​സി എ​സ്10​ഇ, ഹോ​ണ​ര്‍ വ്യൂ 20 ​എ​ന്നീ മോ​ഡ​ലു​ക​ള്‍ക്ക് ഹോ​ള്‍ പ​ഞ്ച് സെ​ല്‍ഫി ക്യാ​മ​റ​യാ​ണ്.
 
മെ​യ് 15ന് ​ബ്ര​സീ​ലി​ല്‍ വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ക്കും. ഇ​ന്ത്യ​യി​ല്‍ അ​തി​ന് ശേ​ഷ​മെ എ​ത്തൂ. വി​ല സം​ബ​ന്ധി​ച്ച് സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും 20,000ത്തി​ന് താ​ഴെ​യാ​വാ​നാ​ണ് സാ​ധ്യ​ത. റെ​ഡ്മി നോ​ട്ട് 7 പ്രോ, ​ഗ്യാ​ല​ക്സി എം30 ​എ​ന്നീ മോ​ഡ​ലു​ക​ളെ​യാ​ണ് ക​മ്പ​നി ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top