Flash News
Archives

Travel

tourists-visiting-alappuzha

ആ​ല​പ്പു​ഴ​യി​ൽ സ​ഞ്ചാ​രി​ക​ളേ​റു​ന്നു

Published:13 May 2019

വേ​ന​ൽ​ച്ചൂ​ടി​ൽ കു​ളി​രു​തേ​ടി കു​ട്ട​നാ​ട്ടി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​നും കാ​യ​ൽ​പ്പ​ര​പ്പി​ലെ ത​ണു​പ്പ് തേ​ടി​യു​മാ​ണ് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്.

ആ​ല​പ്പു​ഴ: വേ​ന​ൽ​ച്ചൂ​ടി​ൽ കു​ളി​രു​തേ​ടി കു​ട്ട​നാ​ട്ടി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​നും കാ​യ​ൽ​പ്പ​ര​പ്പി​ലെ ത​ണു​പ്പ് തേ​ടി​യു​മാ​ണ് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. ഇ​തോ​ടെ വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ പു​ര​വ​ള്ള​ങ്ങ​ൾ സ​ജീ​വം.    850 സ​ർ​ക്കാ​ർ അം​ഗീ​ക‌ൃ​ത പു​ര​വ​ള്ള​വും 250ന് ​മു​ക​ളി​ൽ ശി​ക്കാ​ര വ​ള്ള​ങ്ങ​ളു​മാ​ണ് കു​ട്ട​നാ​ട്ടി​ലു​ള്ള​ത‌്. പു​ര​വ​ള്ള​ങ്ങ​ളി​ലെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളോ​ടും സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ​പ്രി​യം. ക​രി​മീ​ൻ, കൊ​ഞ്ചു​ൾ​പ്പ​ടെ​യു​ള്ള മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ, ക​പ്പ, കോ​ഴി​യി​റ​ച്ചി, താ​റാ​വ‌് തു​ട​ങ്ങി കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. പ​ക​ൽ​യാ​ത്ര​യ‌്ക്ക‌്  4500 രൂ​പ മു​ത​ലും രാ​ത്രി​യും പ​ക​ലു​മു​ള്ള യാ​ത്ര​യ‌്ക്ക‌് 5500 രൂ​പ മു​ത​ലു​മാ​ണ് നി​ര​ക്ക്.  

വി​ദേ​ശി​ക​ളും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളും കൂ​ടു​ത​ലാ​യെ​ത്തു​ന്നു​ണ്ടെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ൻ പ​റ​ഞ്ഞു. ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ‌്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം പേ​രെ​ത്തു​ന്നു​ണ്ട‌്. കൂ​ടു​ത​ൽ മു​റി​ക​ളു​ള്ള പു​ര​വ​ള്ള​ങ്ങ​ളോ​ടാ​ണ് ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യം. പ​ക​ൽ യാ​ത്ര​യാ​ണ് ഭൂ​രി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വി​ദേ​ശി​ക​ളും ഇ​ത​ര സം​സ്ഥാ​ന യാ​ത്രി​ക​രും രാ​ത്രി​കാ​ല യാ​ത്ര​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കെ​ജാ​ണ് ഇ​ഷ‌്ട​പ്പെ​ടു​ന്ന​ത്. 
 
പു​ന്ന​മ​ട, ഫി​നി​ഷി​ങ‌് പോ​യി​ന്‍റ്, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പു​ര​വ​ഞ്ചി​ക​ളു​ടെ സ​വാ​രി ആ​രം​ഭി​ക്കു​ന്ന​ത്. ചെ​റു​കി​ട വ​ള്ള​ങ്ങ​ളി​ലും മോ​ട്ടോ​ർ ബോ​ട്ടു​ക​ളി​ലും യാ​ത്ര ന​ട​ത്തു​ന്ന​വ​രും ഏ​റെ. ബോ​ട്ട് ജെ​ട്ടി​യി​ലെ ഡി​ടി​പി​സി ഓ​ഫീ​സി​ലും പു​ന്ന​മ​ട​യി​ലെ ഡി​ടി​പി​സി പ്രീ​പെ​യ്ഡ് കൗ​ണ്ട​ർ വ​ഴി​യും മി​ത​മാ​യ നി​ര​ക്കി​ൽ പു​ര​വ​ഞ്ചി​ക​ൾ ബു​ക്ക് ചെ​യ്യാം. ഡി​ടി​പി​സി​യു​ടെ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി യാ​ത്ര ബു​ക്ക‌് ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പു​ര​വ​ഞ്ചി​ക​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.  പു​ര​വ​ഞ്ചി​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ഡി​ടി​പി​സി​യു​ടെ 0477 2251796, 0477 2238170, 9400051796 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.


വാർത്തകൾ

Sign up for Newsletter



top