Flash News
Archives

Updates

reports-says-bangladesh-will-become-more-powerful-in-economically

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ബം​ഗ്ലാ​ദേ​ശ് കു​തി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

Published:13 May 2019

2030 എ​ത്തു​ന്ന​തോ​ടെ ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​ശീ​ര്‍ഷ വ​രു​മാ​നം 5,700 ലേ​ക്ക് ഉ​യ​രു​മെ​ന്ന് സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് ക​ണ​ക്കു​ക​ൾ. ഇ​തേ​സ​മ​യം ഇ​ന്ത്യ​യു​ടേ​താ​ക​ട്ടെ 5,400 ഡോ​ള​ര്‍ മാ​ത്ര​മാ​യി​രി​ക്കും

ന്യൂ​ഡ​ൽ​ഹി: 2030 എ​ത്തു​ന്ന​തോ​ടെ ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​ശീ​ര്‍ഷ വ​രു​മാ​നം 5,700 ലേ​ക്ക് ഉ​യ​രു​മെ​ന്ന് സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് ക​ണ​ക്കു​ക​ൾ. ഇ​തേ​സ​മ​യം ഇ​ന്ത്യ​യു​ടേ​താ​ക​ട്ടെ 5,400 ഡോ​ള​ര്‍ മാ​ത്ര​മാ​യി​രി​ക്കും. 2030 ല്‍ ​ജീ​വി​ത നി​ല​വാ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രെ​ക്കാ​ള്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ മു​ന്നി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018 ല്‍ ​ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​ശീ​ര്‍ഷ വ​രു​മാ​നം 1,600 ഡോ​ള​റാ​ണ്. ഇ​ന്ത്യ​യു​ടേ​ത് 1,900 ഡോ​ള​റാ​ണ്.   
   
ഇ​തോ​ടൊ​പ്പം, അ​ടു​ത്ത ദ​ശ​കം ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ കു​തി​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും ബാ​ങ്കി​ന്‍റെ റി​പ്പോ​ര്‍ട്ട് പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ജി​ഡി​പി വ​ള​ര്‍ച്ച നി​ര​ക്കി​ല്‍ ഏ​ഴ് ശ​ത​മാ​ന​മാ​ന​മെ​ന്ന മെ​ച്ച​പ്പെ​ട്ട നി​ര​ക്ക് 2020 ക​ളി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ക ഏ​ഷ്യ​ന്‍ ശ​ക്തി​ക​ളാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, വി​യ​റ്റ്നാം, മ്യാ​ന്‍മാ​ര്‍, ഫി​ലി​പ്പി​ന്‍സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഏ​ഴ് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വ​ള​ര്‍ച്ച നി​ര​ക്ക് നി​ല​നി​ര്‍ത്തും. സ്റ്റാ​ന്‍ഡേ​ര്‍ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് ഇ​ന്ത്യ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ന്‍ മ​ധു​ര്‍ ഝാ, ​സ്റ്റോ​ന്‍ഡേ​ര്‍ഡ് ചാ​ര്‍ട്ടേ​ഡ് ഗ്ലോ​ബ​ല്‍ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഡേ​വി​ഡ് മാ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. 
 
എ​ത്യോ​പ്യ, ഐ​വ​റി കോ​സ്റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ അ​ടു​ത്ത ദ​ശ​ക​ത്തി​ല്‍ ഏ​ഴ് ശ​ത​മാ​നം വ​ള​ര്‍ച്ച നി​ര​ക്കി​ലേ​ക്ക് എ​ത്തും. ഈ ​രാ​ജ്യ​ങ്ങ​ള്‍ ജി​ഡി​പി നി​ര​ക്കു​ക​ളി​ല്‍ ഇ​ര​ട്ടി​യി​ല​ധി​കം പു​രോ​ഗ​തി കൈ​വ​രി​ക്കും. അ​ടു​ത്ത പ​ത്ത് വ​ര്‍ഷ​ത്തി​നി​ട​യ്ക്ക് പ്ര​തി​ശീ​ര്‍ഷ വ​രു​മാ​ന​ത്തി​ല്‍ വി​യ​റ്റ്നാം കൈ​വ​രി​ക്കു​ന്ന പു​രോ​ഗ​തി അ​സൂ​യാ​വ​ഹ​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ട് പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. 2018 ല്‍ 2,500 ​ഡോ​ള​റാ​യി​രു​ന്ന പ്ര​തി​ശീ​ര്‍ഷ വ​രു​മാ​നം 2030 ല്‍ 10,400 ​ഡോ​ള​റാ​യി ഉ​യ​രും. 2030 ആ​കു​മ്പോ​ഴേ​ക്കും ലോ​ക ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചി​ല്‍ ഒ​ന്ന് ഇ​ന്ത്യ​യി​ലാ​യി​രി​ക്കും. ഈ ​ജ​ന​സം​ഖ്യ​യി​ല്‍ ഉ​യ​ര്‍ന്ന വി​ഹി​തം ഇ​ന്ത്യ​യി​ലാ​യി​രി​ക്കും. എ​ന്നാ​ല്‍, ഈ ​ജ​ന​സം​ഖ്യ​യി​ലൂ​ടെ ഇ​ന്ത്യ കൈ​വ​രി​ക്കു​ന്ന പ്ര​തി​ശീ​ര്‍ഷ വ​രു​മാ​ന വ​ള​ര്‍ച്ച​യെ​ക്കാ​ള്‍ ഉ​യ​ര്‍ന്ന​താ​കും ബം​ഗ്ലാ​ദേ​ശി​ന്‍റേ​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ക്ഷേ​പ വ​ള​ര്‍ച്ച അ​വ​രു​ടെ പ്ര​തി​ശീ​ര്‍ഷ വ​രു​മാ​ന​ത്തെ 2030 ഓ​ടെ ഇ​ന്ത്യ​യെ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു. 
   
ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്ന ക​ണ​ക്കു​ക​ളി​ല്‍ ചൈ​ന​യു​ടെ അ​ഭാ​വം എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ല്‍പ്പ​ത് വ​ര്‍ഷ​ത്തോ​ള​മാ​യി പ​ട്ടി​ക​യി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ചൈ​ന സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഡി​ന്‍റെ റി​പ്പോ​ര്‍ട്ടി​ല്‍ പി​ന്നി​ലേ​ക്ക് പോ​യി. 2020 ക​ളി​ല്‍ ചൈ​ന​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച നി​ര​ക്ക് കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. സ്റ്റാ​ന്‍ഡേ​ര്‍ഡ് ചാ​ര്‍ട്ടേ​ഡി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്‍ഘ​ട​ന 2020 ക​ളി​ല്‍ 5.5 ശ​ത​മാ​നം വ​ള​ര്‍ച്ച നി​ര​ക്ക് പ്ര​ക​ടി​പ്പി​ക്കും. 
   
ഏ​ഴ് ശ​ത​മാ​നം വ​ള​ര്‍ച്ച നി​ര​ക്ക് പ്ര​ക​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സേ​വി​ങ്സ് , നി​ക്ഷേ​പ നി​ര​ക്കു​ക​ളി​ല്‍ 20-25 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​വു​ണ്ടാ​കു​മെ​ന്നും ബാ​ങ്കി​ന്‍റെ റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. ഇ​ത് മി​ക​ച്ച സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ ല​ക്ഷ​ണ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ദാ​രി​ദ്യ​ത്തി​ലു​ള​ള ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് അ​തി​വേ​ഗ വ​ള​ര്‍ച്ച മാ​ത്രം പോ​രെ​ന്നാ​ണ് ബാ​ങ്ക് പ​റ​യു​ന്ന​ത്. അ​തി​വേ​ഗ വ​ള​ര്‍ച്ച​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന വ​രു​മാ​ന വ​ള​ര്‍ച്ച സാ​മൂ​ഹി​ക -രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത കു​റ​യാ​നി​ട​യാ​ക്കും. ഇ​ത് ഘ​ട​നാ​പ​ര​മാ​യ ഉ​ന്ന​മ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​വു​മാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. സ്റ്റാ​ന്‍ഡേ​ര്‍ഡ് ചാ​ര്‍ട്ടേ​ഡി​ന്‍റെ റി​പ്പോ​ര്‍ട്ട് പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​മാ​യ ദ ​പ്രി​ന്‍റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top