Flash News
Archives

Other news

novak-djokovic-won-in-madrid-open-tennis

മാ​ഡ്രി​ഡി​ൽ ദ്യോ​ക്കോ ചാം​പ്യ​ൻ

Published:13 May 2019

ലോ​ക ഒ​ന്നാം ന​മ്പ​ർ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച് മാ​ഡ്രി​ഡ് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ ജേ​താ​വാ​യി. ഫൈ​ന​ലി​ൽ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ദ്യോ​ക്കോ മാ​ഡ്രി​ഡി​ലെ മൂ​ന്നാം കി​രീ​ടം ചൂ​ടി​യ​ത്, സ്കോ​ർ: 6-3, 6-4.

മാ​ഡ്രി​ഡ്: ലോ​ക ഒ​ന്നാം ന​മ്പ​ർ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച് മാ​ഡ്രി​ഡ് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ ജേ​താ​വാ​യി. ഫൈ​ന​ലി​ൽ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ദ്യോ​ക്കോ മാ​ഡ്രി​ഡി​ലെ മൂ​ന്നാം കി​രീ​ടം ചൂ​ടി​യ​ത്, സ്കോ​ർ: 6-3, 6-4. ഫ്ര​ഞ്ച് ഓ​പ്പ​ണി​ന് മു​ൻ​പ് ദ്യോ​ക്കോ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന ജ​യം കൂ​ടി​യാ​യ​ത്. ദ്യോ​ക്കോ​വി​ച്ച് മാ​സ്റ്റേ​ഴ്സ് ട്രോ​ഫി ഷെ​ൽ​ഫി​ലെ​ത്തി​ക്കു​ന്ന​ത് 33ാം ത​വ​ണ​യും. ഇ​ക്കാ​ര്യ​ത്തി​ൽ നി​താ​ന്ത​വൈ​രി റാ​ഫേ​ൽ ന​ദാ​ലി​നെ ഒ​പ്പം പി​ടി​ക്കാ​നും സെ​ർ​ബ് സ്റ്റാ​റി​നു ക​ഴി​ഞ്ഞു. 
 
സെ​മി​യി​ൽ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ചെ​ത്തി​യ സി​റ്റ്സി​പാ​സി​ന് ക​ലാ​ശ​ക്ക​ള​ത്തി​ൽ അ​തേ ഫോം ​തു​ട​രാ​നാ​യി​ല്ല. ക​ളി​യു​ടെ ഒ​രു ഘ​ട്ട​ത്തി​ൽ​പോ​ലും നി​യ​ന്ത്ര​ണം കൈ​വി​ടാ​ൻ ദ്യോ​ക്കോ​വി​ച്ച് ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ സി​റ്റ്സി​പാ​സ് റാ​ക്ക​റ്റ് താ​ഴ്ത്തി. ര​ണ്ടു സെ​റ്റി​ലും ഓ​രോ ത​വ​ണ വീ​തം സി​റ്റ്സി​പാ​സി​നെ സ​ർ​വ് ഭേ​ദി​ച്ച ദ്യോ​ക്കോ വി​ജ​യ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു.


വാർത്തകൾ

Sign up for Newsletter



top