Flash News
Archives

Troll

മോദിയെ ട്രോളി ഊര്‍മിള മതോണ്ഡ്‌കര്‍, റോമിയോയ്‌ക്ക്‌ സിഗ്നല്‍ കിട്ടുന്നുണ്ട്‌

Published:14 May 2019

'മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്‍റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌' എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്‌.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയയെ ട്രോളി ബോളിവുഡ്‌ താരവും കോണ്‍ഗ്രസ്‌ സ്ഥാനാർഥിയുമായ ഊര്‍മിള മതോണ്ഡ്‌കറും രംഗത്ത്. മോദിയുടെ  മേഘസിദ്ധാന്തത്തെ കുറിച്ച് തന്‍റെ വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രത്തിന്‌ രസകരമായ ക്യാപ്‌ഷന്‍  ട്വിറ്റ് ചെയ്താണ്  ഊര്‍മിള മോദിയെ പരിഹസിക്കുന്നത്‌.

'മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്‍റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌' എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്‌. മുംബൈ നോര്‍ത്ത്‌ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന ഊര്‍മ്മിള മുൻപ്  മോദി ബയോപികിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

വാര്‍ത്താ ചാനലായ ന്യൂസ്‌ നേഷന്‌ മോദി നല്‌കിയ അഭിമുഖത്തോടെയാണ്‌ അദ്ദേഹത്തിന്റെ മേഘസിദ്ധാന്തം പരിഹാസങ്ങള്‍ക്ക്‌ കാര‌ണമായത്. 

 


വാർത്തകൾ

Sign up for Newsletter



top