Flash News
Archives

Cricket

വിരാട് കൊഹ്‌ലിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റർ, മികച്ച ബാറ്റ്‌സ്മാൻ പുരസ്ക്കാരം

Published:14 May 2019

ഈ വർഷത്തെ സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആർ) അവാര്‍ഡാണ് കോഹ്‌ലിയെ തേടിയെത്തിയിരിക്കുന്നത്. വേൾഡ് കപ്പ് മേയ് 30 ന് തുടങ്ങാനിരിക്കെയാണ് കൊഹ്‌ലിയെ തേടി പുരസ്ക്കാരമെത്തിയിരിക്കുന്നത്.

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി.

ഈ വർഷത്തെ സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആർ) അവാര്‍ഡാണ് കോഹ്‌ലിയെ തേടിയെത്തിയിരിക്കുന്നത്.  വേൾഡ് കപ്പ് മേയ് 30 ന് തുടങ്ങാനിരിക്കെയാണ് കൊഹ്‌ലിയെ തേടി പുരസ്ക്കാരമെത്തിയിരിക്കുന്നത്. 

ജസ്പ്രീത് ബുംറയാണ് ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളര്‍. ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് മോഹിന്ദര്‍ അമര്‍നാഥിനാണ്. ചേതേശ്വര്‍ പുജാര ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആയി. രോഹിത് ശര്‍മ്മ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ആരോണ്‍ ഫിഞ്ച്(അന്താരാഷ്ട്ര ടി20 താരം), റഷീദ് ഖാന്‍(അന്താരാഷ്ട്ര ടി20 ബൗളര്‍) എന്നിവരാണ് പട്ടികയിലുള്ള വിദേശ താരങ്ങള്‍. കുല്‍ദീപ് യാദവിനെ മികച്ച പ്രകടനത്തിനും സ്മൃതി മന്ഥാനയെ വനിത താരമായും തെരഞ്ഞെടുത്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top