25
August 2019 - 4:22 am IST

Download Our Mobile App

Flash News
Archives

Mollywood

udalazham

'ഉടലാഴം' ലണ്ടൻ അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിലേക്ക്

Published:14 May 2019

ആദിവാസി സമൂഹത്തിലെ ട്രാൻസ്ജെൻഡറിന്‍റെ കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഫോട്ടൊഗ്രാഫർ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിവാസി ബാലൻ മണിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

ലണ്ടനിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ലണ്ടൻ ഇന്‍റർനാഷ്ണൽ മോഷൻ പിക്ചർ അവാർഡ്സ്-2019 ലേക്ക് മലയാള സിനിമ "ഉടലാഴം" തെരെഞ്ഞെടുത്തു. തിയെറ്ററിക്കൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ഇന്ത്യയിൽ നിന്നുള്ള രണ്ടു ചിത്രങ്ങളിൽ ഒന്നായി ഉടലാഴം തെരെഞ്ഞെടുക്കപ്പെട്ടത്. ഉണ്ണികൃഷ്ണൻ ആവളയാണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ആദിവാസി സമൂഹത്തിലെ ട്രാൻസ്ജെൻഡറിന്‍റെ കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഫോട്ടൊഗ്രാഫർ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിവാസി ബാലൻ മണിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

സജിത മഠത്തിൽ, ജോയ് മാത്യു, അനുമോൾ, ഇന്ദ്രൻസ്, അബു വളയംകുളം, നിലമ്പൂർ ആയിഷ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഡോക്‌ടേഴ്സ് ഡിലമ്മക്കു വേണ്ടി എം.സജീഷ്, മനോജ് കെ.ടി, രാജേഷ് കുമാർ എം.പി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top