വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:14 May 2019
തൃശൂർ: തേക്കിന്‍കാട് മൈതാനിയിലെ തെക്കേ നടയില്‍ കാത്തുനിന്ന ജന ലക്ഷങ്ങളുടെ ആകാംഷയ്ക്കു വിരാമിട്ട് തെക്കോട്ടിറക്കത്തിനായി പാറമേക്കാവെത്തിയപ്പോള്‍ സമയം 4.35. ഇക്കൊല്ലത്തെ കുടമാറ്റച്ചടങ്ങുകളുടെ സമയ കൃത്യത ഇവിടെ തുടങ്ങുന്നു. ഗോപുരനട കടന്നു കോലക്കുട പുറത്തേക്ക്. ലക്ഷക്കണക്കിനു കാണികള്‍ ആര്‍പ്പു മുഴക്കി. തൊട്ടു പിന്നാലെ മേളസംഘങ്ങൾ. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദൻ. ഗോപുരവാതില്‍ കടന്നതോടെ ശബ്ദഘോഷങ്ങള്‍ പാരമ്യത്തില്‍. തൊട്ടു തൊട്ടു പതിനഞ്ചു കൊമ്പന്മാര് അണിനിരന്നു. സ്വരാജ് റൗണ്ടിലേക്കുള്ള ഇറക്കത്തില്‍ കുടമാറ്റം മൂന്നെണ്ണം.
കോര്പ്പറേഷന് ഓഫിസിനു മുന്നിലെ ശക്തന് പ്രതിമയെ വലം വയ്ക്കാന്‍ ആറാനകളുടെ അകമ്പടിയില്‍ ഗുരുവായൂർ നന്ദൻ ജനങ്ങളെ വകഞ്ഞു മാറ്റി നീങ്ങി. വീണ്ടും തെക്കേഗോപുരനടയില്‍ നിന്ന് ആര്‍പ്പു വിളി. തിരുവമ്പാടിയുടെ വരവ്. തിടമ്പുമായി തിരുവമ്പാടി ചന്ദ്രശേഖരൻ ഒന്നൊഴിയാതെ പതിനഞ്ചുകൊമ്പന്മാരും അണിനിരന്നു.
പാറമേക്കാവ് നിലയുറപ്പിച്ചതോടെ കാണികളുടെ ശബ്ദഘോഷങ്ങള്‍ പാരമ്യത്തിലെത്തിക്കാന്‍ വര്‍ണ വൈവിധ്യങ്ങളുടെ കുടകൾ ഉയർന്നു. എൽഇഡി ലൈറ്റും സ്പെഷൽ കുടകളും പലവർണങ്ങളും തട്ടുകളുള്ള കുടകളും ഇരുവിഭാഗങ്ങളിലുമായി ഉയർന്നു. ശബരിമലയും അയ്യപ്പനും പതിനെട്ടാംപടിയും ഇന്ത്യയുടെ ഭൂപടവും സൈനികനും ത്രിവർണപതാകയും വെങ്കിടാചലപതി ക്ഷേത്രവും എല്ലാം കുടകളിലൊളിപ്പിച്ച അദ്ഭുതങ്ങളായി ജനങ്ങൾക്ക് മുന്നിൽ വിടർന്നു. രാത്രി ഏഴരയോടെ കുടമാറ്റത്തിനു സമാപനമായി.