Flash News
Archives

Other news

michael-holding-sports-world-cup-cricket-interview

ചെ​റു ഗ്രൗ​ണ്ടു​ക​ൾ സ്പി​ന്ന​ർ​മാ​ർ​ക്ക് തി​രി​ച്ച​ടി​യാ​കും

Published:14 May 2019

ലോ​കം ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ അ​ലി​യാ​ൻ വെ​മ്പ​വെ വെ​സ്റ്റി​ൻ​ഡീ​സ് പേ​സ് ബൗ​ളി​ങ് ഇ​തി​ഹാ​സ​വും ക​മ​ന്‍റേ​റ്റ​റു​മാ​യ മൈ​ക്ക​ൽ ഹോ​ൾ​ഡി​ങ് മ​ന​സ് തു​റ​ക്കു​ന്നു.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വി​രു​ന്നെ​ത്താ​ൻ ഇ​നി ര​ണ്ടാ​ഴ്ച മാ​ത്രം. ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​രും ആ​രാ​ധ​ക​രും ക​ളി​ക്കാ​രും കൂ​ട്ട​ലും കി​ഴി​ക്ക​ലു​ക​ളും ന​ട​ത്തു​ന്ന കാ​ലം. ലോ​കം ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ അ​ലി​യാ​ൻ വെ​മ്പ​വെ വെ​സ്റ്റി​ൻ​ഡീ​സ് പേ​സ് ബൗ​ളി​ങ് ഇ​തി​ഹാ​സ​വും ക​മ​ന്‍റേ​റ്റ​റു​മാ​യ മൈ​ക്ക​ൽ ഹോ​ൾ​ഡി​ങ് മ​ന​സ് തു​റ​ക്കു​ന്നു.

1983 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും അ​വ​സാ​നം പു​റ​ത്താ​യ ബാ​റ്റ്സ്മാ​ൻ ആ​യ​തി​നാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ​ല്ലോ താ​ങ്ക​ൾ ?

ഇ​തൊ​രു ഹാ​സ്യാ​ത്മ​ക​മാ​യ ചോ​ദ്യ​മാ​ണ​ല്ലോ. അ​ത​ങ്ങ​നെ സം​ഭ​വി​ച്ച​താ​ണ്. ഞാ​ൻ അ​തോ​ർ​ക്കു​ന്നു. എ​ന്നാ​ൽ തു​റ​ന്നു പ​റ​ഞ്ഞാ​ൽ അ​തോ​ർ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ നി​ങ്ങ​ൾ ആ ​വി​ഷ​യം മു​ന്നി​ൽ​ക്കൊ​ണ്ടു​വ​ന്നു. മൊ​ഹീ​ന്ദ​ർ അ​മ​ർ​നാ​ഥി​ന്‍റെ പ​ന്തി​ൽ ഞാ​ൻ എ​ൽ​ബി​ഡ​ബ്ല്യു​വാ​കു​ന്ന​ത് ക​ണ്ണി​ലെ​ത്തു​ന്നു.

ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ മു​ഴു​വ​ൻ വ​ലി​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു അ​ല്ലേ ?

കാ​ര​ണം ഇ​ന്ത്യ​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു അ​ത്. അ​തും ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​തി​ശ​ക്ത​രാ​യ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രേ​യും. ആ​ഘോ​ഷം സ്വാ​ഭാ​വി​കം.  
  
എ​ന്തു​കൊ​ണ്ടാ​ണ് ലോ​ർ​ഡ്സി​ലെ ഫൈ​ന​ലി​ൽ വെ​സ്റ്റി​ൻ​ഡീ​സ് പ​രാ​ജ​യ​പ്പെ​ട്ട​ത് ?

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ മ​ത്സ​ര​ദി​ന​ത്തി​ലെ ഫോം ​സു​പ്ര​ധാ​നം. ആ ​ദി​വ​സം വെ​സ്റ്റി​ൻ​ഡീ​സി​നെ​ക്കാ​ൾ മി​ക​ച്ച ക്രി​ക്ക​റ്റ് ഇ​ന്ത്യ ക​ളി​ച്ചു. ന​മു​ക്ക് 184 റ​ൺ​സ് സ്കോ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് അ​തൊ​രു ത​മാ​ശ​യാ​യി​രു​ന്നു. എ​ന്തു കൊ​ണ്ടാ​ണ് ഇ​ന്ത്യ മു​ന്നി​ൽ​വ​ച്ച 183 റ​ൺ​സ് ചേ​സ് ചെ​യ്യാ​ൻ ന​മു​ക്ക് ക​ഴി​യാ​ത്ത​തെ​ന്ന് ഇ​ന്നും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 

നാ​ലി​ലേ​റെ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം നി​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​ലെ​ത്തു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ പി​ച്ചു​ക​ളു​ടെ സ്വ​ഭാ​വ​മെ​ന്താ​യി​രി​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി കാ​ണാ​ൻ ക​ഴി​യു​മോ ?

ബാ​റ്റ്സ്മാ​ന് റ​ൺ​സ് സ്കോ​ർ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഫ്ളാ​റ്റ് വി​ക്ക​റ്റു​ക​ളി​ലാ​ണ് ഇ​ക്കാ​ല​ത്ത് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ ഇ​ക്കു​റി​യും സീ​മി​ങ് പി​ച്ചു​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് തോ​ന്നു​ന്നു.  

സ്പി​ന്ന​ർ​മാ​ർ​ക്ക് പി​ച്ചി​ൽ നി​ന്ന് ചി​ല സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ക‌​രു​തു​ന്നു​ണ്ടോ ? 

എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും എ​ല്ലാ ഗ്രൗ​ണ്ടു​ക​ളി​ലും അ​തു​ണ്ടാ​യേ​ക്കി​ല്ല. എ​ന്നാ​ൽ ഈ ​ലോ​ക​ക​പ്പി​ൽ സ്പി​ന്ന​ർ​മാ​ർ​ക്ക് റോ​ളു​ണ്ടാ​വും. ഇ​ക്കാ​ല​ത്ത് ബൗ​ണ്ട​റി​ക​ൾ വ​ലു​ത​ല്ല. ഇം​ഗ്ല​ണ്ടി​ലെ ചെ​റി​യ ഗ്രൗ​ണ്ടു​ക​ളി​ൽ സ്പി​ന്ന​ർ​മാ​ർ​ക്കു​ള്ള പ്ര​തി​കൂ​ലാ​വ​സ്ഥ അ​താ​യി​രി​ക്കും. 

വെ​സ്റ്റി​ൻ​ഡീ​സ് ടീ​മി​നെ കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു

തു​റ​ന്നു പ​റ​ഞ്ഞാ​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി വെ​സ്റ്റി​ൻ​ഡീ​സ് ടീ​മി​നെ ഞാ​ൻ ക​ണ്ടി​ട്ടേ​യി​ല്ല. ഇ​പ്പോ​ഴ​ത്തെ വെ​സ്റ്റി​ൻ​ഡീ​സ് ടീ​മി​നെ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​സ്ഥ​യി​ല​ല്ല. 

ആ​രാ​ണ് ലോ​ക​ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ൾ ?

ഒ​രു ടീം ​മാ​ത്ര​മ​ല്ല. ഇ​ന്ത്യ​യ്ക്കും ഇം​ഗ്ല​ണ്ടി​നും ഞാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്നു.

ഉ​ത്ത​രം വി​ശ​ദ​മാ​ക്കാ​മോ ?

ഇം​ഗ്ല​ണ്ട് സ്വ​ന്തം നാ​ട്ടി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. സ​മീ​പ കാ​ല​ത്ത് ഏ​ക​ദി​ന​ത്തി​ൽ അ​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇം​ഗ്ല​ണ്ടി​ന് സം​തു​ലി​ത​മാ​യ ടീ​മു​ണ്ട്. ഇ​ന്ത്യ​ൻ ടീം ​സ​വി​ശേ​ഷ​മാ​ണ്. അ​വ​ർ സ്ഥി​ര​ത പു​ല​ർ​ത്തു​ന്നു. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച ക​ളി​ക്കാ​രു​ണ്ട്. സ​മ്മ​ർ​ദ നി​മി​ഷ​ങ്ങ​ളി​ൽ എ​ങ്ങ​നെ ക​ളി​ക്ക​ണ​മെ​ന്ന് ചാം​പ്യ​ൻ ടീം ​തീ​ർ​ച്ച​യാ​യും അ​റി​യ​ണം. ഇ​ക്കു​റി ഇം​ഗ്ല​ണ്ടോ ഇ​ന്ത്യ​യോ ലോ​ക​ക​പ്പ് ജ​യി​ച്ചാ​ൽ അ​തി​ശ​യ​മാ​കി​ല്ല. 

എ​ന്താ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ സ​വി​ശേ​ഷ ഗു​ണം ?

ര​ണ്ടു പേ​രു​ക​ൾ പ​റ​യാം. വി​രാ​ട് കോ​ഹ്‌​ലി​യും ജ​സ്പ്രീ​ത് ബും​റ​യും. ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള അ​തി​ശ​യ​ക​ര​മാ​യ മി​ക​വു​ക​ളു​ള്ള​വ​രാ​ണ് ഇ​രു​വ​രും.
 
എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ്പ​രം ക​ളി​ക്കു​ന്ന ഫോ​ർ​മാ​റ്റി​ൽ സ​ന്തു​ഷ്ട​നാ​ണോ ?

അ​തെ. ഈ ​ഫോ​ർ​മാ​റ്റ് കൊ​ള്ളാം. ത​ങ്ങ​ൾ​ക്ക് മ​തി​യാ​യ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ഒ​രു ടീ​മി​നും പ​രാ​തി പ​റ‍യാ​ൻ സാ​ധി​ക്കി​ല്ല. 
ഇ​തു ലോ​ക​ക​പ്പാ​ണ്. അ​തി​നാ​ൽ ഗ്രൂ​പ്പ് സ്റ്റേ​ജി​ലെ ഒ​ന്നോ ര​ണ്ടോ ക​ളി​ക​ളി​ൽ മോ​ശം പ്ര​ക​ട​നം ന​ട​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രി​ച്ചു​വ​രാ​ൻ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ൽ സെ​മി ഫൈ​ന​ലും ഫൈ​ന​ലും എ​ളു​പ്പ​മാ​കി​ല്ല. സെ​മി​യി​ലും ഫൈ​ന​ലി​ലും ജ​യം മോ​ഹി​ക്കു​ന്ന ടീ​മു​ക​ൾ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രും. 

പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ?

പ​ല​കു​റി, പ​ല മ​ത്സ​ര​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ല​ങ്ക​ൻ ടീ​മി​ൽ കു​മാ​ർ സം​ഗ​ക്കാ​ര​യെ​യും മ​ഹേ​ല ജ​യ​വ​ർ​ധ​ന​യെ​യും പോ​ലു​ള്ള മാ​ച്ച് വി​ന്നേ​ഴ്സ് ഇ​ല്ല.  ക്രി​ക്ക​റ്റി​ൽ എ​ന്തും സം​ഭ​വി​ക്കു​മെ​ന്ന​റി​യാം, പ്ര​ത്യേ​കി​ച്ച് ഏ​ക​ദി​ന​ത്തി​ൽ. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി ജ​യി​ക്കാ​ൻ ക​രു​ത്തു​റ്റ മാ​ച്ച് വി​ന്ന​ർ​മാ​രു​ള്ള ശ​ക്ത​മാ​യ ടീം ​വേ​ണം. അ​ക്കാ​ര​ണ​ത്താ​ൽ ശ്രീ​ല​ങ്ക ഈ ​ലോ​ക​ക​പ്പി​ൽ ഫേ​വ​റി​റ്റു​ക​ള​ല്ല. 


വാർത്തകൾ

Sign up for Newsletter



top