25
August 2019 - 3:37 am IST

Download Our Mobile App

Flash News
Archives

Cricket

gyari-guilmore

സ്വ​പ്നം പോ​ലെ ഗി​ൽ​മോ​ർ

Published:14 May 2019

ഓ​സി​സ് ടെ​സ്റ്റ് ടീ​മി​ൽ ഇ​ടം​നേ​ടി​യെ​ടു​ത്ത് ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഗി​ൽ​മോ​ർ ഏ​ക​ദി​ന സം​ഘ​ത്തി​ൽ എ​ത്തി​പ്പെ​ട്ട​ത്. ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഗി​ൽ​മോ​ർ ക​ര​യ്ക്കി​രു​ന്നു. പ​ക്ഷേ, ഇം​ഗ്ല​ണ്ടു​മാ​യു​ള്ള സെ​മി ഫൈ​ന​ലി​ൽ ഗി​ൽ​മോ​റി​നെ പ​രീ​ക്ഷി​ക്കാ​ൻ ക​ങ്കാ​രു​ക്ക​ൾ തീ​രു​മാ​നി​ച്ചു.

1975ലെ ​പ്ര​ഥ​മ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വെ​സ്റ്റി​ൻ​ഡീ​സി​ന്‍റെ സു​വ​ർ​ണ ത​ല​മു​റ​യു​ടെ പേ​രി​ലാ​വും സ്മ​രി​ക്ക​പ്പെ​ടു​ന്ന​ത്. ക്ലൈ​വ് ലോ​യ്ഡ്, വി​വ് റി​ച്ചാ​ർ​ഡ്സ്, ആ​ൽ​വി​ൻ കാ​ളി​ച​ര​ൺ, ഗോ​ർ​ഡ​ൻ ഗ്രീ​നി​ഡ്ജ് തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ൻ​മാ​ർ അ​ണി​നി​ര​ന്ന ക​രീ​ബി​യ​ൻ പ​ട അ​ക്കു​റി ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യെ മു​ട്ടു​കു​ത്തി​ച്ച് കി​രീ​ടം ചൂ​ടി. വി​ൻ​ഡീ​സ് താ​ര​ങ്ങ​ളു​ടെ പ്ര​ഭാ​വ​ല​യ​ത്താ​ൽ എ​തി​ർ ടീ​മു​ക​ളി​ലെ പ​ല ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും ഒ​ളി​മ​ങ്ങി​യ​താ​യി​ത്തീ​ർ​ന്നു. എ​ങ്കി​ലും പ്ര​തി​ഭാ​വി​ലാ​സം​കൊ​ണ്ട് വി​ൻ​ഡീ​സ് പ്ര​ഭാ​വ​ത്തെ മ​റി​ക​ട​ന്ന​വ​രു​മു​ണ്ട്. അ​വ​രി​ൽ ഇ​ടം​പി​ടി​ക്കു​ന്നു ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​ടം​കൈ​യ​ൻ പേ​സ​ർ ഗ്യാ​രി ഗി​ൽ​മോ​ർ. 

ഓ​സി​സ് ടെ​സ്റ്റ് ടീ​മി​ൽ ഇ​ടം​നേ​ടി​യെ​ടു​ത്ത് ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഗി​ൽ​മോ​ർ ഏ​ക​ദി​ന സം​ഘ​ത്തി​ൽ എ​ത്തി​പ്പെ​ട്ട​ത്. ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഗി​ൽ​മോ​ർ ക​ര​യ്ക്കി​രു​ന്നു. പ​ക്ഷേ, ഇം​ഗ്ല​ണ്ടു​മാ​യു​ള്ള സെ​മി ഫൈ​ന​ലി​ൽ ഗി​ൽ​മോ​റി​നെ പ​രീ​ക്ഷി​ക്കാ​ൻ ക​ങ്കാ​രു​ക്ക​ൾ തീ​രു​മാ​നി​ച്ചു. ടോ​സ് നേ​ടി​യ ഓ​സി​സ് ഇം​ഗ്ല​ണ്ടി​നെ ബാ​റ്റി​ങ്ങി​ന് ക്ഷ​ണി​ച്ചു. പു​ല്ലും ഊ​ർ​പ്പ​വും നി​റ​ഞ്ഞ പി​ച്ച് ഗി​ൽ​മോ​റി​ന്‍റെ കൊ​യ്ത്തി​നു​ള്ള ക​ള​മാ​യി​മാ​റി. അ​നു​കൂ​ല സാ​ഹ​ച​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഗി​ൽ​മോ​ർ ഇം​ഗ്ലി​ഷ് മു​ൻ​നി​ര​യെ അ​രി​ഞ്ഞി​ട്ടു. ഡെ​ന്നി​സ് അ​മി​സ്, കീ​ത്ത് ഫ്ളെ​ച്ച​ർ, ഫ്രാ​ങ്ക് ഹെ​യ്സ്, അ​ല​ൻ നോ​ട്ട് എ​ന്നി​വ​ർ ഗി​ൽ​മോ​റി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ങ്ങി. ഇം​ഗ്ലി​ഷ് ഓ​പ്പ​ണ​റു​ടെ ബാ​രി വു​ഡി​ന്‍റെ കു​റ്റി​യും ഗി​ൽ​മോ​ർ പി​ഴു​തു.

പി​ൽ​ക്കാ​ല​ത്ത് ക​മ​ന്‍റ​റി​യി​ലൂ​ടെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ടോ​ണി ഗ്രെ​യ്ഗും ഗി​ൽ​മോ​റി​ന്‍റെ ഇ​ര​ക​ളി​ൽ​പ്പെ​ട്ടു. 12-6-14-6 എ​ന്ന ഗി​ൽ​മോ​റി​ന്‍റെ പ്ര​ക​ട​നം അ​ങ്ങ​നെ ഏ​ക​ദി​ന​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളി​ങ്ങാ​യി, ഒ​റ്റ​രാ​ത്രി കൊ​ണ്ട് ഗി​ൽ​മോ​ർ ഹീ​റോ പ​രി​വേ​ഷം നേ​ടി​യെ​ടു​ത്തു. 1983 ലോ​ക​ക​പ്പി​ൽ വി​ൻ​ഡീ​സ് പേ​സ​ർ വി​ൻ​സ്റ്റ​ൺ ഡേ​വി​സ് 51 റ​ൺ​സി​ന് ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​തു​വ​രെ ഗി​ൽ​മോ​റി​ന്‍റെ റെ​ക്കോ​ഡ് ഉ​ല​ഞ്ഞി​ല്ല.  1975 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ലും ഗി​ൽ​മോ​ർ തി​ള​ങ്ങി​യി​രു​ന്നു.  വി​ൻ​ഡീ​സി​ന്‍റെ അ​ഞ്ചു വി​ക്ക​റ്റു​ക​ളാ​ണ് ഗി​ൽ​മോ​ർ പി​ഴു​ത​ത്. എ​ന്നാ​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ആ ​പ്ര​ക​ട​നം പോ​രാ​യി​രു​ന്നു.  


വാർത്തകൾ

Sign up for Newsletter



top