Flash News
Archives

Americas

fomaa-financial-aid-to-pulwana-martyr-family

വീരമൃത്യു വരിച്ച വസന്ത കുമാറിന്‍റെ കുടുംബത്തിന് ഫോമായുടെ കൈത്താങ്ങ്

Published:14 May 2019

തിരുവല്ലയിൽ വെച്ചു നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ വസന്തകുമാറിന്റെ കുടുംബത്തിന് സഹായധനം കൈമാറും. 

തിരുവല്ല: പുൽവാമ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി വസന്തകുമാറിന്റെ കുടുംബത്തിന് വടക്കെ അമെരിക്കയിലെ മലയാളി സംഘടനയായ ഫോമായുടെ കരുതൽ. അമെരിക്കൻ മലയാളികളിൽ നിന്നും ഫോമയുടെ നേതൃത്വത്തിൽ സമാഹരിച്ച സംഭാവനകൾ സഹായധനമെന്ന നിലയിൽ വസന്താകുമാറിന്‍റെ ഭാര്യ ഷീനക്കും മക്കളായ അനാമിക, അമർദീപ് എന്നിവർക്ക് നൽകും. തിരുവല്ലയിൽ വെച്ചു നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ വസന്തകുമാറിന്റെ കുടുംബത്തിന് സഹായധനം കൈമാറും. 

ദുരിതത്തിൽ വലയുന്നവർക്ക് ആശ്വാസമേകുവാൻ ഫോമായുടെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അമെരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഇതിനു പിന്നിൽ. സുമനസ്സുകളുടെ സഹായങ്ങൾ വളരെ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഇതിനോടകം  ഫോമാ ജനപ്രീതി നേടിക്കഴിഞ്ഞുവെന്ന് സംഘടനാ ഭാരവാഹികൾ‌ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top