Flash News
Archives

World

sri-lanka-curfew-anti-muslim-riots

ല​ങ്ക​യി​ൽ അ​നി​ശ്ചി​ത​കാ​ല ക​ർ​ഫ്യു

Published:14 May 2019

തി​ങ്ക​ളാ​ഴ്ച്ച വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ സിം​ഹ​ള വം​ശ​ജ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രു മു​സ്‌​ലിം മ​ത​വി​ശ്വാ​സി കൊ​ല്ല​പ്പെ​ട്ട​ത്.  ഇ​തേ​ത്തു​ട​ർ​ന്ന് രാ​ജ്യം മു​ഴു​വ​ൻ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യൊ​ഴി​കെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഫ്യു പി​ൻ​വ​ലി​ച്ചു. 

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​സ്ഫോ​ട​ന​പ​ര​മ്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ല​ങ്ക​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട മു​സ്‌​ലിം​വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ല​ങ്ക​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും  അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ സിം​ഹ​ള വം​ശ​ജ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രു മു​സ്‌​ലിം മ​ത​വി​ശ്വാ​സി കൊ​ല്ല​പ്പെ​ട്ട​ത്.  ഇ​തേ​ത്തു​ട​ർ​ന്ന് രാ​ജ്യം മു​ഴു​വ​ൻ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യൊ​ഴി​കെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഫ്യു പി​ൻ​വ​ലി​ച്ചു. 

സിം​ഹ​ള വം​ശ​ജ​ർ മു​സ്‌​ലിം മ​ത വി​ശ്വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ  വ​ൻ​തോ​തി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ട്. ക​ലാ​പം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​നാ​യി ഫെ​യ്സ്ബു​ക്കി​നും വാ​ട്സാ​പ്പി​നും പു​റ​കേ ട്വി​റ്റ​റി​നും ഇ​ന്ന​ലെ മു​ത​ൽ  നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ 20 പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. ക​ലാ​പ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് ജാ​മ്യ​മി​ല്ലാ​ക്കു​റ്റ​മാ​ണെ​ന്നും 10 വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കു​മെ​ന്നും പൊ​ലീ​സ് മേ​ധാ​വി ച​ന്ദ​ന വി​ക്ര​മ​ര​ത്നെ പ​റ​യു​ന്നു. 

 ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെങ്കി​ൽ പോ​ലും രാ​ജ്യ​ത്തെ മു​സ്‌​ലി​മു​ക​ൾ നി​ര​ന്ത​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​സ്‌​ലിം വി​രു​ദ്ധ ക​ലാ​പ​ത്തി​ന് സൈ​ന്യം അ​റു​തി വ​രു​ത്തു​മെ​ന്നും ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ര​നി​ൽ വി​ക്ര​മ​സിം​ഗെ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ഴ​ത്തെ ക​ലാ​പം ചാ​വേ​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ സ​മ​യം ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ഹീ​ന്ദ രാ​ജ​പ​ക്സ ആ​രോ​പി​ച്ചു.

3 മു​സ്‌​ലിം​ സം​ഘ​ട​ന​ക​ൾ​ക്ക് വി​ല​ക്ക്  

ഈ​സ്റ്റ​ർ ദി​ന സ്ഫോ​ട​ന പ​ര​മ്പ​ര​യു​ടെ പ​ശ്ചാ​ല​ത്തി​ൽ  ല​ങ്ക​യി​ലെ മൂ​ന്ന് തീ​വ്ര സ്വ​ഭാ​വ​മു​ള്ള മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ നാ​ഷ​ണ​ൽ തൗ​ഹീ​ത്ത് ജ​മാ​ത്ത്(​എ​ൻ​ടി​ജെ) ജ​മാ​ത്തെ മി​ലാ​ത്തെ ഇ​ബ്രാ​ഹി(​ജെ​എം​ഐ), വി​ലാ​യ​ത്ത് ആ​സ് സെ​യ്‌​ലാ​നി(​ഡ​ബ്ല്യു എ​എ​സ്) എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് വി​ല​ക്ക്. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന വ​രെ​യും രാ​ജ്യ​ത്ത് ഡ്രോ​ണു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ​സ്റ്റ​ർ ദി​ന ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഏ​താ​ണ്ട് 1,000 പേ​രെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top