Flash News
Archives

Market

dates-india-ramadan

റം​സാ​നി​ല്‍ നേ​ട്ടം കൊ​യ്ത് ഈ​ന്ത​പ്പ​ഴ​ വി​പ​ണി

Published:14 May 2019

90 രൂ​പ വി​ല​യു​ള്ള ഇ​റാ​ഖ് ഈ​ന്ത​പ്പ​ഴം മു​ത​ല്‍ വി​ശു​ദ്ധ ഈ​ന്ത​പ്പ​ഴ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സൗ​ദി ഇ​ന​മാ​യ അ​ല്‍ അ​ജ്വ വ​രെ​യു​ള്ള വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​പൂ​ര്‍വ​യി​നം ഈ​ന്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ റം​സാ​ന്‍ വി​പ​ണി​യി​ല്‍ നി​ന്ന് ലാ​ഭം കൊ​യ്ത്  ഈ​ന്ത​പ്പ​ഴ വി​പ​ണി. 14 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 4ല​അ​ധി​കം ഈ​ന്ത​പ്പ​ഴ​മാ​ണ് ഇ​ത്ത​വ​ണ വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച ബ്രാ​ന്‍ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​പ​ണി കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലു​മു​ള്ള വ്യാ​പാ​രി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഇ​വ ഇ​റ​ക്കു​മ​തി ചെ​യ്തി​രി​ക്കു​ന്ന​ത്. 90 രൂ​പ വി​ല​യു​ള്ള ഇ​റാ​ഖ് ഈ​ന്ത​പ്പ​ഴം മു​ത​ല്‍ വി​ശു​ദ്ധ ഈ​ന്ത​പ്പ​ഴ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സൗ​ദി ഇ​ന​മാ​യ അ​ല്‍ അ​ജ്വ വ​രെ​യു​ള്ള വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​പൂ​ര്‍വ​യി​നം ഈ​ന്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്. 1800 രൂ​പ വി​ല​യു​ള്ള അ​ല്‍ അം​ബ​ര്‍, ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ മ​ഹാ​രാ​ജാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന 1500 രൂ​പ വി​ല​യു​ള്ള ജോ​ര്‍ദാ​നി​യ​ന്‍ മെ​ഡ്ജോ​ള്‍, 1200 രൂ​പ വി​ല​യു​ള്ള സൗ​ദി മ​ബ്റൂം എ​ന്നി​വ​യും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. 

സൗ​ദി​യി​ല്‍ നി​ന്നു​ള്ള അ​ല്‍ അം​ബ​ര്‍, അ​ല്‍ ക​കു​ദ് രി, ​അ​ല്‍ മ​ബ്റൂം, അ​ല്‍ ഷു​ക്ക്റി, അ​ല്‍ മ​റി​യം അ​ല്‍ സ​ഗാ​യ്, ബ​റാ​റി, ഇ​റാ​നി​യ​ന്‍ ഇ​ന​മാ​യ അ​ല്‍ ജു​മാ​റ, അ​ല്‍ സ​യാ​റ, അ​ല്‍ യ​സ്ന, ഒ​മാ​നി​ല്‍ നി​ന്നു​ള്ള ഫ​ര്‍ദ്, ബ​റാ​റി,  ടു​ണീ​ഷ്യ​ന്‍ ഈ​ന്ത​പ്പ​ഴം, ഇ​റാ​ഖ്- ഇ​റാ​ന്‍ ഈ​ന്ത​പ്പ​ഴം, അ​ള്‍ജീ​രി​യ ഈ​ന്ത​പ്പ​ഴം എ​ന്നി​വ​യ്ക്കാ​ണ് വി​പ​ണി​യി​ല്‍ ഡി​മാ​ൻ​ഡ് കൂ​ടു​ത​ല്‍. ഈ​ന്ത​പ്പ​ഴ​ങ്ങ​ളി​ലെ ഇ​റാ​നി ഇ​ന​ത്തി​ന് 320 രൂ​പ​യും അ​ൾ​ജീ​രി​യ​ന്‍ ഇ​ന​ത്തി​ന് 400 രൂ​പ​യു​മാ​ണ് വി​ല.

ഈ​ന്ത​പ്പ​ഴ​ത്തി​ന് പു​റ​മെ കാ​ര​ക്ക, അ​ത്തി​പ്പ​ഴം, അ​ക്രൂ​ട്ട്, ആ​പ്രി​ക്കോ​ട്ട് തു​ട​ങ്ങി ഡ്രൈ​ഫ്രൂ​ട്ട​സു​ക​ളും നോ​മ്പു​തു​റ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​ണ്. വി​ദേ​ശ പ​ഴ​ങ്ങ​ളാ​യ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, റം​ബൂ​ട്ടാ​ന്‍ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഉ​ണ്ടെ​ങ്കി​ലും ഇ​റ​ക്കു​മ​തി തീ​രു​വ​യി​ലെ വ​ര്‍ധ​ന​യും സീ​സ​ണ്‍ അ​ല്ലാ​ത്ത​തും പ​ഴ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യ്ക്കു​ന്നു. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ദ്യ​വാ​ര​ത്തെ പ​ഴം വി​ല്‍പ​ന​യെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. മാ​ങ്ങ, മു​ന്തി​രി, വ​ത്ത​ക്ക, മു​സ​മ്പി, നേ​ന്ത്ര​പ്പ​ഴം എ​ന്നി​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യും. അ​ല്‍ഫോ​ന്‍സ്, ആ​ന്ധ്രാ, നീ​ല​ഗി​രി, വേ​ങ്ങ​ന​പ​ള്ളി എ​ന്നി​ങ്ങ​നെ വി​വി​ധ​യി​നം മാ​ങ്ങ​ക​ളു​ണ്ടെ​ങ്കി​ലും കു​റ്റ്യാ​ട്ടൂ​ര്‍ മാ​ങ്ങ​ക​ള്‍ക്കാ​ണ് ഡി​മാ​ന്‍ഡ്.

വി​ദേ​ശ​ത്ത്നി​ന്നും ഇ​റ​ക്കു​മ​തി​ചെ​യ്ത സി​ട്രി​ക് മു​സ​മ്പി​ക​ളാ​ണ് മാ​ര്‍ക്ക​റ്റി​ലെ മ​റ്റൊ​രു സാ​ന്നി​ധ്യം. കി​ലോ​യ്ക്ക് 80 രൂ​പ​യാ​ണ് വി​ല. വ​ത്ത​ക്ക​യി​ല്‍ ത​നി​നാ​ട​നും വി​ദേ​ശി​യും വി​പ​ണി​യി​ലു​ണ്ട്. ക​ടു​ത്ത വേ​ന​ല്‍ ചൂ​ടി​ലും വ​ത്ത​ക്ക​യു​ടെ വി​ല​യി​ല്‍ കാ​ര്യ​മാ​യ വ​ര്‍ധ​ന​യി​ല്ല. പ്ര​ള​യം ല​ഭ്യ​ത കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റ​സാ​ന്‍ വി​രു​ന്നി​ല്‍ പ്രാ​ധാ​ന്യ​മു​ള്ള ഏ​ത്ത​പ്പ​ഴ​ത്തി​ന് 47 രൂ​പ​യാ​ണ് വി​ല. 


വാർത്തകൾ

Sign up for Newsletter



top