25
August 2019 - 4:02 am IST

Download Our Mobile App

Flash News
Archives

Market

hotel-business

ഹോ​ട്ട​ല്‍ മേ​ഖ​ല കി​ത​യ്ക്കു​ന്നു

Published:14 May 2019

ഊ​ണ് വി​റ്റി​രു​ന്ന ഹോ​ട്ട​ലു​ക​ളാ​ണ് ഒ​രു നി​വ​ര്‍ത്തി​യു​മി​ല്ലാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തി​നു പ​ച്ച​ക്ക​റി​ക്കും വി​ല കു​തി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കൂ​ട്ട​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​ത്. 

കൊ​ച്ചി: ജി​എ​സ്ടി പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം കേ​ര​ള​ത്തി​ലെ ഹോ​ട്ട​ല്‍ വി​പ​ണി​ക്ക് വ​ന്‍ പ്ര​തി​സ​ന്ധി. വി​പ​ണി​യി​ലെ വി​ല​ക​യ​റ്റ​മാ​ണ് ഈ ​മേ​ഖ​ല​യെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.  ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ല്‍ പ​ല​തും പേ​രി​നു​മാ​ത്ര​മാ​യി വ്യാ​പാ​രം ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ഊ​ണ് വി​റ്റി​രു​ന്ന ഹോ​ട്ട​ലു​ക​ളാ​ണ് ഒ​രു നി​വ​ര്‍ത്തി​യു​മി​ല്ലാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തി​നു പ​ച്ച​ക്ക​റി​ക്കും വി​ല കു​തി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കൂ​ട്ട​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​ത്. 

കി​ലോ​യ്ക്ക് 100 രൂ​പ​യി​ല്‍ താ​ഴെ വി​ല​യു​ള്ള ഒ​രു മ​ത്സ്യ​വും കി​ട്ടാ​നി​ല്ല. ഹോ​ട്ട​ല്‍ വി​പ​ണി​യി​ല്‍ വ​ലി​യ ഡി​മാ​ൻ​ഡ് ഇ​ല്ലാ​ത്ത  മ​ത്തി​ക്കു വി​ല 140 രൂ​പ മു​ത​ലാ​ണ്. അ​യ​ല 180, വ​ത്ത​ല്‍140, ആ​വോ​ലി മു​ള്ള​ന്‍120, മാ​ന്ത​ള്‍ 180, ചെ​മ്മീ​ന്‍ 300, ആ​വോ​ലി 700, സൂ​ത 220, അ​യ്ക്കൂ​റ 1,200 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല നി​ല​വാ​രം. ഏ​ജ​ന്‍റു​മാ​ര്‍ പ​റ​യു​ന്ന വി​ല​യ്ക്ക് മ​ത്സ്യം വാ​ങ്ങി വി​ല്‍ക്കേ​ണ്ട ഗ​തി​യാ​ണ് നി​ല​വി​ൽ ഇ​വ​രു​ടേ​ത്. 

ഇ​തി​നു പു​റ​കെ കോ​ഴി ഇ​റ​ച്ചി​യു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്.  നി​ല​വി​ൽ 170 നും 180​നും ഇ​ട​യി​ലാ​ണ് കോ​ഴി​യു​ടെ വി​ല. നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടും കോ​ഴി​യു​ടെ വി​ല​യി​ല്‍ വ​ലി​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. വി​പ​ണി നി​യ​ന്ത്രി​ക്കാ​നാ​യി കേ​ര​ള ചി​ക്ക​ന്‍ വ​ന്ന മേ​ഖ​ല​യി​ലും വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. കേ​ര​ള ചി​ക്ക​ന്‍ തു​ട​ക്ക​ത്തി​ല്‍ 87-90 രൂ​പ നി​ര​ക്കി​ല്‍ ജീ​വ​നോ​ടെ​യും 140-150 നി​ര​ക്കി​ല്‍ ഇ​റ​ച്ചി​യാ​യും ന​ല്‍കി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ വി​പ​ണി വി​ല​യ്ക്കു ത​ന്നെ​യാ​ണ് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത്. 155നും 170​നും ഇ​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ കി​ലോ​യ്ക്ക് ഈ​ടാ​ക്കു​ന്ന​ത്. ചെ​ല​വു​ക​ള്‍ വ​ര്‍ധി​ച്ച​താ​ണ് വി​ല കൂ​ട്ടി​യ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 50 രൂ​പ​യോ​ള​മാ​ണ് വി​ല വ​ര്‍ധി​ച്ചി​രി​ക്കു​ന്ന​ത്. ബീ​ഫി​നു 240 രൂ​പ മു​ത​ല്‍ 260 വ​രെ​യും ആ​ട്ടി​റ​ച്ചി​ക്ക് 450 മു​ത​ല്‍ 500 വ​രെ​യാ​ണ് കി​ലോ​യ്ക്ക് വി​ല.

പ​ച്ച​ക്ക​റി​ക​ളി​ല്‍ ഇ​ഞ്ചി​ക്കും ത​ക്കാ​ളി​ക്കു​മാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. 140 രൂ​പ​യാ​ണ് ഒ​രു കി​ലോ ഇ​ഞ്ചി​യു​ടെ വി​ല. ത​ക്കാ​ളി​ക്ക് വി​ല 35നും 40​നും ഇ​ട​യി​ല്‍. മ​റ്റു പ​ച്ച​ക്ക​റി​ക​ള്‍ക്കു വ​ലി​യ വി​ല​ക്ക​യ​റ്റ​മി​ല്ലെ​ങ്കി​ലും ചെ​റു​നാ​ര​ങ്ങാ വി​ല 100 രൂ​പ​യ്ക്ക് അ​ടു​ത്താ​ണ്. മ​റ്റു പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല (കി​ലോ​യ്ക്ക്) വെ​ണ്ട 25, പ​ച്ച​മു​ള​ക് 60, വ​ഴു​ത​ന 20, കാ​ര​റ്റ് 50, കോ​ളി​ഫ്ള​വ​ര്‍ 35, കാ​ബേ​ജ് 30, ചെ​റി​യ​ഉ​ള്ളി 45, വെ​ളു​ത്തു​ള്ളി 90, മ​ത്ത​ന്‍ 20, പാ​വ​യ്ക്ക 40, പ​യ​ര്‍ 40 എ​ന്നി​ങ്ങ​നെ​യാ​ണ്. ഇ​വ​യൊ​ന്നും ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന​ത​ല്ല.  അ​തു​കൊ​ണ്ടു ത​ന്നെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ വ​യ്യാ​തെ വ​ല​യു​ക​യാ​ണ് ഈ ​രം​ഗം.


വാർത്തകൾ

Sign up for Newsletter



top