Flash News
Archives

Updates

thiruvalla-ksrtc-bus-stand

തി​രു​വ​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍ടി​സി വാ​ണി​ജ്യ​സ​മു​ച്ച​യം

Published:14 May 2019

2015 ജൂ​ണ്‍ ആ​റി​നാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 15,450 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള എ​ട്ട് നി​ല​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ താ​ഴ​ത്തെ നി​ല​യി​ലെ 19 ക​ട​മു​റി​ക​ളി​ല്‍ 15 എ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ലേ​ല​ത്തി​ല്‍ പോ​യി​ട്ടു​ള്ള​ത്.

തി​രു​വ​ല്ല: കെ​എ​സ്ആ​ര്‍ടി​സി വാ​ണി​ജ്യ സ​മു​ച്ച​യം ഒ​രു​ങ്ങി. നാ​ല് വ​ര്‍ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന എ​ട്ട് നി​ല കെ​ട്ടി​ടം എ​ല്ലാ ക​ട​മ്പ​ക​ളും ക​ട​ന്ന് ക​ട​മു​റി​ക​ളു​ടെ ലേ​ല​ന​ട​പ​ടി തു​ട​ങ്ങി. ഇ-​ടെ​ന്‍ഡ​റി​ലൂ​ടെ 31 വ​രെ ക​ട​മു​റി​ക​ള്‍ സ്വ​ന്ത​മാ​ക്കാം.  ജൂ​ണ്‍ 4ന് ​ടെ​ന്‍ഡ​ര്‍ തു​റ​ക്കും.  

45 കോ​ടി രൂ​പ ചെ​ല​വി​ല്‍ കെ​ടി​ഡി​എ​ഫ്സി ആ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. 2015 ജൂ​ണ്‍ ആ​റി​നാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 15,450 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള എ​ട്ട് നി​ല​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ താ​ഴ​ത്തെ നി​ല​യി​ലെ 19 ക​ട​മു​റി​ക​ളി​ല്‍ 15 എ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ലേ​ല​ത്തി​ല്‍ പോ​യി​ട്ടു​ള്ള​ത്. ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ല്‍ 15, മൂ​ന്നും നാ​ലും നി​ല​ക​ളി​ല്‍ 13 ക​ട​മു​റി​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്. അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ നി​ല​ക​ളി​ല്‍ ഓ​ഫി​സ് സൗ​ക​ര്യ​ത്തി​നു​ള്ള​താ​ണ്. 

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ഫെ​ബ്രു​വ​രി​യി​ല്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ക​ട​മ്പ​ക​ളെ​ല്ലാം പൂ​ര്‍ത്തി​യാ​യ​ത്. എ​ട്ടാം നി​ല​യി​ല്‍ ഒ​റ്റ വ​ലി​പ്പ​ത്തി​ലു​ള്ള ഹാ​ളാ​ണ്. ഇ​തു  സി​നി​മാ തീ​യ​റ്റ​ര്‍ എ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​പ്ര​കാ​രം മൂ​ന്നു നി​ല​യ്ക്കു മു​ക​ളി​ല്‍ തി​യ​റ്റ​ര്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കാ​നാ​വി​ല്ല എ​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യും നാ​ള്‍ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രു​ന്ന​ത്.  തി​യ​റ്റ​ര്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ല​ഭി​ച്ച​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി സ​മു​ച്ച​യം പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top