Flash News
Archives

National

തൃണമൂലിനെതിരെ ‌അമിത് ഷാ

Published:15 May 2019

തൃണമൂൽ പ്രവർത്തകർ ആക്രമം അഴിച്ച് വിട്ടപ്പോൾ ബംഗാൾ പൊലീസ് നോക്കി നിന്നു. മറ്റൊരിടത്തം ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കോളെജ് കേന്ദ്രീകരിച്ച് ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ വിവരം ഉണ്ടായിരുന്നിട്ടും പൊലീസ് നടപടിയെടുത്തില്ല.

ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ ആക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ പ്രവർത്തകർ ആക്രമം അഴിച്ച് വിട്ടപ്പോൾ ബംഗാൾ പൊലീസ് നോക്കി നിന്നു. മറ്റൊരിടത്തം ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

യൂണിവേഴ്സിറ്റി കോളെജ് കേന്ദ്രീകരിച്ച് ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ വിവരം ഉണ്ടായിരുന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. വിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തരാണ്. അക്രമ  സംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ ഇലക്ഷൻ ഉറപ്പ് വരുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. 

 കൊൽക്കത്തയിൽ ഇന്നലെ അമിത് ഷായുടെ റാലി നടക്കുന്നതിനിടെയുണ്ടായ സംഘ‌ർഷത്തിൽ നവോഥാന നായകനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ  പ്രതിമ തകർക്കപ്പെട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ബിജെപി പ്രവ‍ർത്തകരും ഗുണ്ടകളും ചേർന്നാണ് പ്രതിമ തകർത്തതെന്നായിരുന്നു തൃണമൂൽ ആരോപിച്ചത്.

ജനാധിപത്യത്തെ മമതാ ബാനർജി അക്രമാധിപത്യമാക്കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. ബംഗാളിൽ അമിത്ഷായുടെ റാലിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമാണ്.  താൻ കരുതിയത് മമതാ ബാനർജി ശക്തയായ നേതാവാണെന്നാണ്. എന്നാൽ പരാജയഭീതിയിൽ അവർ ഗുണ്ടകളെ ഇറക്കി ബിജെപി പ്രവ‍ർത്തകരെ മർദ്ദിച്ചുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



top