Flash News
Archives

Trends

selina

ആദ്യമായി കാൻ റെഡ്കാർപെറ്റിൽ ചുവടുവച്ച് സെലീന ഗോമസ്

Published:15 May 2019

ആദ്യമായാണ് സെലീന കാനിന്‍റെ റെഡ്കാർപെറ്റിലെത്തുന്നത്. വെള്ള നിറമുള്ള വസ്ത്രമണിഞ്ഞാണ് സെലീനയെത്തിയത്. വരും ദിവസങ്ങളിൽ ബോളിവുഡ് സുന്ദരിമാരും റെഡ്കാർപെറ്റിൽ അണിനിരക്കും.

കാൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ജിം ജാർമുഷിന്‍റെ ദി ഡെഡ് ഡോട് ഡൈ എന്ന ചിത്രത്തോടെയാണ് ഇത്തവണ ഫെസ്റ്റിവലിന് തുടക്കമായത്. കാൻ ഫെസ്റ്റിവലിനൊപ്പം തന്നെ പ്രശസ്തമാണ് റെഡ്കാർപെറ്റും. വ്യത്യസ്തമായ വസ്ത്രങ്ങൾ കൊണ്ട് റെഡ് കാർപെറ്റിൽ പലപ്പോഴും നടിമാർ അതിശയിപ്പിക്കാറുണ്ട്. ഇത്തവണ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ്കാർപറ്റിലെത്തി വിസ്മയിപ്പിച്ച ആദ്യ സെലിബ്രിറ്റി പ്രമുഖ പോപ് ഗായിക സെലീന ഗോമസായിരുന്നു.

ആദ്യമായാണ് സെലീന കാനിന്‍റെ റെഡ്കാർപെറ്റിലെത്തുന്നത്. വെള്ള നിറമുള്ള വസ്ത്രമണിഞ്ഞാണ് സെലീനയെത്തിയത്. വരും ദിവസങ്ങളിൽ ബോളിവുഡ് സുന്ദരിമാരും റെഡ്കാർപെറ്റിൽ അണിനിരക്കും. മേയ് 19 നായിരിക്കും ഐശ്വര്യ റായ് റെഡ് കാർപെറ്റിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. 

 


വാർത്തകൾ

Sign up for Newsletter



top