21
July 2019 - 2:55 pm IST

Download Our Mobile App

Flash News
Archives

Bollywood

maduri

പിറന്നാൾ നിറവിൽ മാധുരി ദീക്ഷിത്

Published:15 May 2019

നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനം കവർന്ന നടിയാണ് മാധുരി. അബോദ് എന്ന ചിത്രത്തിലാണ് മാധുരി ആദ്യമായി അഭിനയിച്ചത്. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ മികച്ച നൃത്ത രംഗങ്ങളും മാധുരി കാഴ്ചവച്ചിരുന്നു. ബോളിവുഡ് നായികമാരിൽ അറിയപ്പെടുന്ന നർത്തകി കൂടിയാണ് മാധുരി.

ബോളിവുഡ് താരറാണി മാധുരി ദീക്ഷിതിന് ഇന്ന് 52 ാം ജന്മദിനം.1980 കളുടെ അവസാനമാണ് മാധുരി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനം കവർന്ന നടിയാണ് മാധുരി. അബോദ് എന്ന ചിത്രത്തിലാണ് മാധുരി ആദ്യമായി അഭിനയിച്ചത്. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ മികച്ച നൃത്ത രംഗങ്ങളും മാധുരി കാഴ്ചവച്ചിരുന്നു. ബോളിവുഡ് നായികമാരിൽ അറിയപ്പെടുന്ന നർത്തകി കൂടിയാണ് മാധുരി.

ഫിലിംഫെയർ അവാർഡുകളിൽ മികച്ച അഭിനേത്രിക്കുള്ള നോമിനേഷൻ 14 തവണയാണ് മാധുരിയെ തേടിയെത്തിയത്. 2008 ൽ രാജ്യം പത്മശ്രീ നൽകി മാധുരിയെ ആദരിച്ചു. കഴിഞ്ഞയിടെ പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിലാണ് മാധുരി ഒടുവിലഭിനയിച്ചത്. കലങ്കിലെ മാധുരിയുടെ നൃത്തവും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top