Flash News
Archives

National

വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി; മുന്നൂറിലധികം സീറ്റ് നേടുമെന്ന് അമിത് ഷാ

Published:15 May 2019

കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ  യാതൊരു ചിന്തയുമില്ല. അഴിമതിയിലാണ് അവരുടെ ശ്രദ്ധ. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദി ബിഹാറിലെ പാലിഗഞ്ചിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി  ആരോപിച്ചു.

പാലിഗ: താൻ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി. വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ  യാതൊരു ചിന്തയുമില്ല. അഴിമതിയിലാണ് അവരുടെ ശ്രദ്ധ. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദി ബിഹാറിലെ പാലിഗഞ്ചിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി  ആരോപിച്ചു.

മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴില്‍ എന്‍ഡിഎ  ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ഡൽഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top