Flash News
Archives

Special

jack-fruit-farm-in-paduvapuram-angamaly

പാദുവപുരത്തെ കുഞ്ഞൻ പ്ലാവുകളുടെ വിശേഷങ്ങൾ

Published:15 May 2019

ചക്ക ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല അതുപോലെ തന്നെ ചക്ക വിഭവങ്ങളും. എന്നാൽ പ്ലാവിന്‍റെ ഉയരവും അത് പറിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും ചക്കയിൽ നിന്ന് അകറ്റിയത്.

ചക്ക ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല അതുപോലെ തന്നെ ചക്ക വിഭവങ്ങളും. എന്നാൽ പ്ലാവിന്‍റെ ഉയരവും അത് പറിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും ചക്കയിൽ നിന്ന് അകറ്റിയത്. വർഷം മുഴുവൻ കായ്ക്കുന്ന കൈയെത്തിച്ച് ചക്ക പറിക്കാവുന്ന കുഞ്ഞൻ പ്ലാവുകൾക്കാണിപ്പോൾ ആവശ്യക്കാരേറെ. അങ്കമാലിയക്കടുത്ത് പാദുവപുരത്തെ ആന്‍റു പള്ളിപ്പാടനെന്ന കർഷകനാണ് കുറിയ ഇനം പ്ലാവുകൾ നട്ടുപിടിപ്പിച്ച് വ്യത്യസ്തനായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മൂന്നേക്കറോളം വരുന്ന പാദുവ ജാക്ക് ഫാമിൽ ആയിരത്തോളം വ്യത്യസ്തയിനം പ്ലാവുകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.

പ്ലാവിന്‍റെ വേര് മുതൽ ചക്ക വിളഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. രണ്ട് വർഷം കൊണ്ട് ഈ കുഞ്ഞൻ പ്ലാവ് കായ്ച്ചു തുടങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. പാദുവ ജാക്ക് ഫാമിൽ പുതിയ ഇനം തൈകൾ ഉണ്ടാക്കിയെടുത്ത് ആവശ്യക്കാർക്ക് വിൽപ്പനയും നടത്താറുണ്ട്. ആയിരക്കണക്കിന് പ്ലാവിന്‍ തൈകളാണ് ആന്‍റു ഫാമിൽ ബഡ് ചെയ്തെടുക്കുന്നത്. വർഷം മുഴുവൻ ചക്ക ഉപയോഗിക്കാം എന്നു മാത്രമല്ല വീടിന് മുറ്റത്ത് അലങ്കാര മരമായും ഈ കുഞ്ഞൻ പ്ലാവുകളെ ഉപയോഗിക്കാം.

 


വാർത്തകൾ

Sign up for Newsletter



top