25
August 2019 - 3:34 am IST

Download Our Mobile App

Flash News
Archives

National

election-commission-slashes-campaigning-time-of-bengal-s-last-phase

പ്രത്യേക അധികാരം ഉപയോഗിച്ച് തെ​ര. ക​മ്മീ​ഷ​ന്‍; ബംഗാളിൽ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

Published:15 May 2019

പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു മണിയോടെ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഭരണഘട​ന​യി​ലെ 324-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ്യാപക അക്രമങ്ങൾ തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം. ബം​ഗാ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റ​ച്ചു. പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു മണിയോടെ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഭരണഘട​ന​യി​ലെ 324-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. വെള്ളിയാഴ്ച വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​ കൊൽക്കത്ത നഗരത്തിൽ നടത്തിയ റോ​ഡ്ഷോ​യ്ക്കി​ടെ​ സം​ഘ​ർ​ഷം ഉട​ലെ​ടു​ത്തിരുന്നു. കൊൽക്കത്ത സർവകലാശലയുടെ ക്യാമ്പസിനു സമീപം അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹമെത്തിയപ്പോൾ കല്ലേറുണ്ടായിരുന്നു. ഇതിനെ തുടർന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സി​ന്‍റെ​യും വി​ദ്യാ​ർ​ഥി വിഭാഗക്കാ​രും ത​മ്മി​ൽ ചേരിതിരിഞ്ഞ് ഏ​റ്റു​മു​ട്ടി​. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ർ​ജി​ ബി​ജെ​പിക്കെതിരെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അതേസമയം, ബംഗാളിലെ അക്രമസംഭവങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചു. തൃണമൂലിനും ബി.ജെ.പിക്കുമെതിരെ കൊല്‍ക്കത്തയില്‍ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ബം​ഗാ​ളി​ലെ ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഞായറാഴ്ചയാണ് വോട്ടെടുപ്പ്.


വാർത്തകൾ

Sign up for Newsletter



top