25
August 2019 - 4:08 am IST

Download Our Mobile App

Flash News
Archives

Crime

attempt-to-derail-the-train-in-kottayam-tamilnadu-native-arrested
റെയ്ൽവേ പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‍നാട് സ്വദേശി നാഗരാജു  

കോട്ടയത്ത് പാളത്തിൽ കല്ല് നിരത്തി ട്രെയ്ൻ അട്ടിമറിക്കാന്‍ നീക്കം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Published:15 May 2019

കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക്ക് സമീപം പാളത്തിൽ നിരത്തിയ കല്ലിൽ തട്ടി ഉലഞ്ഞിരുന്നു.

ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ട്രെയ്ൻ അട്ടിമറി ശ്രമം ബോധ്യമായത്.

കോട്ടയം: റെയിൽ പാളത്തിൽ കല്ല് നിരത്തി ട്രെയ്ൻ അപകടപ്പെടുത്താൻ നീക്കം നടത്തിയ തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജ് അറസ്റ്റിൽ. കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക്ക് സമീപം പാളത്തിൽ നിരത്തിയ കല്ലിൽ തട്ടി ഉലഞ്ഞിരുന്നു. ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ട്രെയ്ൻ അട്ടിമറി ശ്രമം ബോധ്യമായത്.

പാളത്തിൽ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് കല്ലുകൾ നിരത്തിവച്ചത്. ഇത് കരുതി കൂട്ടിയുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി അന്യോഷണ ഉദ്യോഗസ്ഥൻ ആർപിഎഫ് അസി: സബ് ഇൻസ്പക്ടർ എ.വി അജയഘോഷ് പറഞ്ഞു. സംഭവസ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്ത റെയ്ൽവേ പൊലീസ് തുടർന്നുള്ള
അന്വേഷണത്തിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോട്ടയം സി.ജെ.എം കോടതിയിൽ ഹാജരാക്കി. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്സ് നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് നാഗരാജ്.

ട്രെയ്ൻ യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്താനും റെയിൽപാളത്തിൽ അതിക്രമിച്ച് കയറിയതിനും റെയിൽവെ ആക്ട് 153, 147 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ഈ
വകുപ്പുകൾ അനുസരിച്ച് ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 2016ൽ പാളത്തിൽ കല്ലു നിരത്തി ട്രെയ്ൻ അപകടപ്പെടുത്താൻ ചങ്ങനാശേരിയിൽ നീക്കം നടന്നിരുന്നു. ഇതിൽ തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top