21
July 2019 - 2:10 pm IST

Download Our Mobile App

Flash News
Archives

Gulf

keralite-dead-in-cement-mixer-machine-in-saudi

സൗദിയിൽ സിമന്‍റ് മിക്സറിനുള്ളിൽ കുടുങ്ങി മലയാളിക്കു ദാരുണാന്ത്യം

Published:15 May 2019

സീഹാത്ത്‌- ജുബൈൽ റോഡിലെ റെഡിമിക്സ്‌ കമ്പനിയിലെ സിമന്‍റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ്‌ വെൽഡ്‌ ചെയ്യാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റാണ്‌ മരിച്ചതെന്നാണ് വിവരം. 

ദമാം: സൗദി അറേബ്യയിൽ സിമന്‍റ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല സ്വദേശി ഷാജി ജോണ്‍ (48) ആണ് മരിച്ചത്. സീഹാത്ത്‌- ജുബൈൽ റോഡിലെ റെഡിമിക്സ്‌ കമ്പനിയിലെ സിമന്‍റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ്‌ വെൽഡ്‌ ചെയ്യാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റാണ്‌ മരിച്ചതെന്നാണ് വിവരം. 

തകരാറ്‌ ശരിയാക്കി പുറത്തിറങ്ങിയ ഷാജി അതിനുള്ളിലെ പണിയായുധങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും ഇറങ്ങിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. ഷാജി പണിയായുധങ്ങൾ എടുക്കാൻ ഇറങ്ങിയത് അറിയാതെ മറ്റു ജീവനക്കാരൻ മിക്സർ ഓൺ ചെയ്യുകയായിരുന്നു. 

20 വർഷമായി ഇതേ കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്നു ഷാജി. ഖത്തീഫ്‌ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ബിൻസി, മകൾ: നേഹ.


വാർത്തകൾ

Sign up for Newsletter



top